കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എം.സി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു ടാങ്കര്‍ എത്തിച്ചത്തിനു ശേഷം ഇന്ധനം മാറ്റും. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വെട്ടിക്കവലയില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട് സദാനന്ദപുരത്ത് കയറുന്ന രീതിയിലാണ് നിലവില്‍ ഗതാഗത പുനഃക്രമീകരണം.