Month: April 2024
-
Sports
ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി ദിമിത്രിയോസ്; ഐഎസ്‌എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപ്പടയ്ക്ക് കനത്ത തിരിച്ചടി
കൊച്ചി: ഐഎസ്‌എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍ ലൂണ മത്സരത്തിന് സജ്ജനായെന്നും ഇവാന്‍ വ്യക്തമാക്കി. മൂന്ന് മഞ്ഞക്കാര്‍ഡ് കണ്ടു നില്‍ക്കുന്നതിനാല്‍ ലൂണയെ കരുതലോടെയേ കളത്തില്‍ ഇറക്കുകയുള്ളെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.അതേസമയം ലൂണയുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ദിമിത്രിയോസ് ഡയമന്റക്കോസിന് പ്ലേഓഫ് നഷ്ടമായേക്കുമെന്നാണ് സൂചന. 13 ഗോളുമായി ടോപ് സ്‌കോററായ ഡയമന്റക്കോസ് ഈ സീസണ്‍ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും സൂചനയുണ്ട്. പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. അതേസമയം ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ലീഗ് മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ നേരത്തേ തന്നെ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.
Read More » -
Kerala
തെരുവുനായക്ക് അഭയം നല്‍കി; പെറ്റുപെരുകിയതോടെ പുറത്തിറങ്ങാനാവാതെ വീട്ടുടമ
കൊല്ലം: വീട്ടുവളപ്പില്‍ വലിഞ്ഞുകയറിയെത്തിയ തെരുവുനായയ്ക്കു അഭയം നല്‍കി വെട്ടിലായി വയോധികന്‍. പെറ്റുപെരുകിയ നായ്ക്കൂട്ടത്തെ ഭയന്ന് സ്വന്തം വീടിനുള്ളില്‍ സ്വസ്ഥമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തങ്കശ്ശേരി പുന്നത്തല ചെറുകുഴം സ്വദേശിയായ 76 വയസ്സുകാരന്‍ വാത്സ്യായനന്‍. മട്ടുപ്പാവില്‍ വാസമുറപ്പിച്ച അഞ്ചു വലിയ നായ്ക്കളും വീട്ടിനുള്ളില്‍ സ്ഥിരംവാസം നടത്തുന്ന നായ്ക്കുട്ടിയുമാണ് വാത്സ്യായനനെ വട്ടംചുറ്റിക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് വീട്ടിലെത്തിയ നായയോട് അനുകമ്പ തോന്നിയ ഇദ്ദേഹം നായയ്ക്ക് ഭക്ഷണവും അഭയവും നല്‍കി. കോളര്‍ ധരിച്ചനിലയിലാണ് നായയെ കണ്ടെത്തിയത്. ഉടമയ്ക്കായി പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടിന്റെ മട്ടുപ്പാവില്‍ വാസമുറപ്പിച്ച നായ അഞ്ചു കുട്ടികളെ പ്രസവിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പലതവണയായി ഉണ്ടായ പതിനഞ്ചോളം നായ്ക്കുട്ടികള്‍ ഇദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ പിടിമുറുക്കി. ഇവയില്‍ ഭൂരിഭാഗവും ചത്തുപോയെങ്കിലും പുതിയവ വന്നുകൊണ്ടിരുന്നു. നായ്ക്കൂട്ടം സൈ്വര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നെന്നു കാട്ടി വാത്സ്യായനന്‍ പരാതി നല്‍കിയതോടെ കോര്‍പ്പറേഷന്‍ അധികൃതരെത്തി വീട്ടിലുണ്ടായിരുന്ന അഞ്ചു നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയിരുന്നു. ഇവയില്‍ നാലെണ്ണം പിന്നീട് ചത്തുപോയെങ്കിലും അവശേഷിച്ച ഒരെണ്ണം അഞ്ചു കുട്ടികളെക്കൂടി ‘സമ്മാനിച്ചു’.…
Read More » -
Crime
കാറില്‍ പിന്തുടര്‍ന്നെത്തി യുവതിയെ അശ്ലീലചേഷ്ടകള്‍ കാട്ടി; തൊടുപുഴയില്‍ പൊലീസുകാരനെതിരെ കേസ്
ഇടുക്കി: റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസുകാരന്റെ പേരില്‍ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ ദുരനുഭവമുണ്ടായെന്നാണു പരാതി. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. മര്‍ഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
India
ഭാര്യ ഓടിച്ച കാർ അപകടത്തിൽ പെട്ടു, ഭാര്യയും ഭർത്താവും മരിച്ചു; മകൻ്റെ നില അതീവ ഗുരുതരം
തലശ്ശേരി: മംഗലാപുരം കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പിന്നാലെ ഭർത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വർ ( 42 ) ആണ് മരിച്ചത്. തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാസിൽ അബ്ദുള്ളയുടെ മകളുമായ സമീറ അപകട സമയത്ത് തന്നെ മരിച്ചിരുന്നു. കാറിൽ കൂടെയുണ്ടായിരുന്ന മകൻ സഹലിനെ ഗുരുതര പരിക്കേറ്റ് കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീറേജിൽ നിന്നും സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ മംഗലാപുരം കുന്ദാപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സമീറ മരണമടഞ്ഞു. രണ്ട് പേരുടെയും മൃതദേഹം നാട്ടിൽ എത്തിച്ച് കബറടക്കി.
Read More » -
Kerala
ചൂട് 40 ഡിഗ്രി കടന്നു, മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും…
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക. വിവിധ ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകള്‍ ഉയര്‍ന്ന ചൂടില്‍ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും. മരുന്നുകള്‍ ഏത് താപനിലയില്‍ സൂക്ഷിക്കണമെന്നുള്ളത് അവയുടെ പായ്ക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ രാസമാറ്റമുണ്ടാകുകയും ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്യാപ്‌സൂളുകള്‍, പൗഡറുകള്‍, ക്രീമുകള്‍, ഓയില്‍മെന്റുകള്‍, ഗുളികകള്‍, ഇന്‍ജെക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടാവും. ഒട്ടുമിക്ക മരുന്നുകളും എട്ടു മുതല്‍ 30ഡിഗ്രിയിലാണ് സൂക്ഷിക്കേണ്ടത്. ചിലമരുന്നുകള്‍ രണ്ടുമുതല്‍ എട്ടുഡിഗ്രിയിലും. ഇവ പൊതുവെ ഫ്രീസറിലാണ് സൂക്ഷിക്കുക. മറ്റു മരുന്നുകള്‍ നേരിട്ട് ചൂട് ഏല്‍ക്കാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത്. അതേസമയം, മരുന്നുകള്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പാലിക്കാറില്ല. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്. @വേണം കരുതല്‍ 1.…
Read More » -
Kerala
ഹാതിയ എന്നാൽ ‘കൊലപാതകം’; ട്രെയിനിലെ ബോർഡിനെതിരെ പരിഹാസം
കൊച്ചി: ഹാതിയ എന്ന സ്ഥലപ്പേര് മലയാളത്തില്‍ ‘കൊലപാതകം’ എന്നാക്കിയ റെയില്‍വേക്ക് സോഷ്യല്‍മീഡിയയില്‍ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര് എഴുതിയ ബോർഡില്‍ ഹാതിയ എന്നത് മലയാളത്തില്‍ എഴുതിയപ്പോള്‍ ‘കൊലപാതക’മായി മാറിയത്. ജാർഖണ്ഡില്‍വെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ പിന്നീട് ആരോ ഫോട്ടെയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വ്യാപകമായി പ്രചരിച്ചു. വിമർശനത്തെ തുടർന്ന് റെയില്‍വേ കൊലപാതകം മഞ്ഞപെയിന്റടിച്ച് മായ്ച്ചു. ഹാതിയ എന്നത് ഗൂഗിള്‍ ട്രാൻസ്ലേറ്റ് വഴി മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് നിഗമനം.ഹിന്ദിയിൽ കൊലപാതകത്തിന് ‘ഹത്യ ‘ എന്നാണ് പറയുന്നത്. എന്തായാലും ബുധനാഴ്ച രാത്രി 11.25ന് ട്രെയിൻ കൊലപാതകം മായ്ച്ച് ഹാതിയയിലേക്ക് പുറപ്പെട്ടു. എന്നാല്‍, ഹാതിയ എന്നത് മലയാളത്തില്‍ എഴുതാതെയാണ് ട്രെയിൻ യാത്ര തുടങ്ങിയത്.
Read More » -
Crime
പള്ളാത്തുരുത്തി പാലത്തില്‍നിന്ന് യുവാവും യുവതിയും കായലിലേക്ക് ചാടി; തെരച്ചില്‍ ആരംഭിച്ചു
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് രണ്ട് പേര്‍ കായലിലേക്ക് ചാടിയതായി റിപ്പോര്‍ട്ടുകള്‍. യുവാവും യുവതിയും പാലത്തില്‍ നിന്ന് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. അതേസമയം, പാലക്കാട് മണ്ണാര്‍ക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെയാളും മരിച്ചു. കോട്ടപ്പുറം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്. ബാദുഷയ്ക്കൊപ്പം അപകടത്തില്‍പ്പെട്ട പാറക്കല്‍ സ്വദേശി റിസ്വാന, ചെറുമല സ്വദേശിനി ദീമ മെഹ്ബ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ചെറുപുഴ പാലത്തിന് സമീപം പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതായിരുന്നു മൂന്ന് പേരും. തുടര്‍ന്ന് കുളിക്കാനായി പുഴയിലിറങ്ങി. ഒഴുക്കില്‍പ്പെട്ട ഇവരെ നാട്ടുകാരാണ് കരയിലെത്തിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് റിസ്വാന മരിച്ചിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി.
Read More » -
Kerala
മാസപ്പടി കേസില്‍ നിര്‍ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നും ആരോപിക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ പിന്മാറിയിരുന്നു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഇതേത്തുടര്‍ന്ന് ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read More » -
India
അഴിമതിയുടെ തെളിവുകള്‍ അപഹരിച്ചു; ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്
ഡെഹ്‌റാഡൂണ്‍: കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്. പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പരാതി പരിഗണിക്കവേയാണ് അധികാരികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും റവന്യൂ പോലീസിനോട് കോടതി ഉത്തരവിട്ടത്. ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിലേക്ക് അധികാരികള്‍ നാല് പേരെ അയച്ചെന്നും അവര്‍ സന്നദ്ധ സംഘടന (എന്‍.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്പര്‍ തകര്‍ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്‍ ആരോപിക്കുന്നത്. പിന്നാലെ ഇവര്‍ അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെന്‍ ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വിജിലന്‍സിലും മറ്റു അന്വേഷണ ഏജന്‍സികള്‍ക്കും കൊടുത്ത പരാതികള്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് എന്‍.ജി.ഒ അധികൃതരെ ഭീഷണിപ്പെടുത്തി. നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രേഖകളില്‍ പരാതിക്കാരനെ നിര്‍ബന്ധിച്ച് ഒപ്പിടാന്‍ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ ഡ്രോയറിലുണ്ടായിരുന്ന അറുപത്തിമൂന്നായിരം…
Read More » -
India
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ട പെണ്‍കുട്ടികളടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം, മധുര ഹൈവേയിലാണ് സംഭവം
വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വിരുദുനഗര്‍ – മധുര ഹൈവേയിലാണ് സംഭവം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെല്‍വേലി ദളവാപുരത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. അമിത വേഗതയിലായിരുന്ന കാര്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുമറിയുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത പഴക്കച്ചവടക്കാരന്‍ ജി പാണ്ടി (35), കാര്‍ യാത്രക്കാരായ കനകവേല്‍ (62), ഭാര്യ കൃഷ്ണകുമാരി (56), മരുമകള്‍ നാഗജ്യോതി (28), നാഗജ്യോതിയുടെ ഇരട്ടക്കുട്ടികളായ ശിവ ആത്മിക (8), ശിവശ്രീ (8) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ സഹോദരന്‍ ശിവ ആദിത്യ, ബന്ധുക്കളായ രത്‌നസ്വാമി, മീന എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവ് കെ മണികണ്ഠനാണ് കാറോടിച്ചിരുന്നത്. ഇയാള്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പുലര്‍ച്ചെ തിരുമംഗലത്തിന് സമീപം ശിവരക്കോട്ടയില്‍വെച്ചാണ് അപകടത്തില്‍പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന്…
Read More »