KeralaNEWS

ഹാതിയ എന്നാൽ ‘കൊലപാതകം’; ട്രെയിനിലെ ബോർഡിനെതിരെ  പരിഹാസം

കൊച്ചി: ഹാതിയ എന്ന സ്ഥലപ്പേര് മലയാളത്തില്‍ ‘കൊലപാതകം’ എന്നാക്കിയ റെയില്‍വേക്ക് സോഷ്യല്‍മീഡിയയില്‍ പരിഹാസം.

കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര് എഴുതിയ ബോർഡില്‍ ഹാതിയ എന്നത് മലയാളത്തില്‍ എഴുതിയപ്പോള്‍ ‘കൊലപാതക’മായി മാറിയത്. ജാർഖണ്ഡില്‍വെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്.

അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ പിന്നീട് ആരോ ഫോട്ടെയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വ്യാപകമായി പ്രചരിച്ചു. വിമർശനത്തെ തുടർന്ന് റെയില്‍വേ കൊലപാതകം മഞ്ഞപെയിന്റടിച്ച്‌ മായ്ച്ചു.

Signature-ad

ഹാതിയ എന്നത് ഗൂഗിള്‍ ട്രാൻസ്ലേറ്റ് വഴി മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് നിഗമനം.ഹിന്ദിയിൽ കൊലപാതകത്തിന്  ‘ഹത്യ ‘ എന്നാണ് പറയുന്നത്.

എന്തായാലും ബുധനാഴ്ച രാത്രി 11.25ന് ട്രെയിൻ കൊലപാതകം മായ്ച്ച്‌ ഹാതിയയിലേക്ക് പുറപ്പെട്ടു. എന്നാല്‍, ഹാതിയ എന്നത് മലയാളത്തില്‍ എഴുതാതെയാണ് ട്രെയിൻ യാത്ര തുടങ്ങിയത്.

Back to top button
error: