കാസർകോട് ബദിയടുക്കയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മാവിനക്കട്ട കോളാരിയിലെ ദിനേഷിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്. 2 വയസുള്ള മകള്‍ ശിവന്യക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ നിന്ന് ഭര്‍ത്താവ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ ബദിയഡുക്ക ഉമ്പ്രങ്കളയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഇറക്കത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും ഉടന്‍ തന്നെ ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അനുഷ മരണപ്പെടുകയായിരുന്നു.
ഇതേ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദിനേശ് അപകടനില തരണം ചെയ്തു. കാസര്‍കോട്ട് സ്വകാര്യബസിലെ കണ്ടക്ടറാണ് ദിനേശ്. ശിവന്യയെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.
നെല്ലിക്കട്ട അബ്രക്കുഴിയിലെ പരേതനായ ജയന്റെയും വനിതയുടെയും മകളാണ് അനുഷ.
അനുഷയുടെ മൃതദേഹം ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: ജയദീപ്, അശ്വനി. അപകടത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.