Month: April 2024

  • NEWS

    ‘കൃത്യമായ വില’ ഇറാനില്‍നിന്ന് ഈടാക്കുമെന്ന് ഇസ്രയേല്‍; സ്വയംപ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്‍

    ജറുസലേം: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍ മന്ത്രി. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനില്‍ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കുകയും അനുയോജ്യമായ സമയത്ത് ഇറാനില്‍ നിന്നുള്ള വില കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്യും- ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് നേരത്തെ ഇറാന്‍ പ്രതികരിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുവെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിനെതിരേയുള്ള ആക്രമണമെന്നായിരുന്നു ഞായറാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹി പറഞ്ഞത്. വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇറാനിന്റെ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.

    Read More »
  • Kerala

    ഗുരുവായൂര്‍-മധുര എക്സ്‌പ്രസില്‍ യാത്രക്കാരന് പാമ്ബ് കടിയേറ്റു; സംഭവം ഏറ്റുമാനൂരില്‍

    കോട്ടയം:ട്രെയിനില്‍ യാത്രക്കാരന് പാമ്ബ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്ബ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്ബർ ബോഗിയിലെ  യാത്രക്കാരൻ തന്നെ പാമ്ബ് കടിച്ചതായി പറഞ്ഞത്.ഉതൻ തന്നെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച്‌ ട്രയിൻ യാത്ര തുടർന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താാനായില്ല. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്ബ് തന്നെയാണോയെന്ന സംശയത്തിലാണ് റെയില്‍വെ പൊലീസ്. എലിയായിരിക്കും കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.

    Read More »
  • Kerala

    പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

    കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ കൊച്ചിയില്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി (28) ആണ് മരിച്ചത്. റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

    Read More »
  • Kerala

    പിതൃനിന്ദയില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി

    പത്തനംതിട്ട: ബിജെപിയിലേക്ക് കൂടുമാറിയാൽ സ്വന്തം പിതാവിനെ പോലും തിരിച്ചറിയാനാകാതെ പോകുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം.എം.ഹസൻ.അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനില്‍ ആൻറണി പറഞ്ഞത് എ.കെ.ആൻറണിയെ ഉദ്ദേശിച്ചു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസൻ പറഞ്ഞു. ബിജെപി പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ പറഞ്ഞു.

    Read More »
  • LIFE

    ‘അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ?സിക്കാറുണ്ട്, സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണ് ഞാന്‍’

    ആസിഫ് അലി ചിത്രം 916ല്‍ നായിക വേഷം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് മാളവിക മേനോന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ആസിഫ് അലിയുടെ നായിക വേഷം മാളവിക മനോഹരമാക്കിയത്. 2011ല്‍ എന്റെ കണ്ണന്‍ എന്ന ആല്‍ബം ചെയ്തുകൊണ്ടാണ് മാളവിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് നിദ്ര, ഹീറോ എന്നിങ്ങനെ രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ശേഷമാണ് 916ലെ നായിക വേഷത്തിലേക്ക് മാളവിക തെരഞ്ഞെടുക്കപ്പെടുന്നത്. പതിനാല് വര്‍ഷമായി അഭിനയ രംഗത്തുള്ള മാളവിക മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഉദ്ഘാടന പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തില്‍ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരില്‍ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കാറുള്ള നടി കൂടിയാണ് മാളവിക.…

    Read More »
  • Crime

    സരബ്ജിത്ത് സിങ്ങിന്റെ കൊലയാളി; പാക് അധോലോക നേതാവിനെ ‘അജ്ഞാതര്‍’ വെടിവച്ചുകൊന്നു

    ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ കൊലപാതകിയും പാകിസ്ഥാന്‍ അധോലോക നേതാവുമായ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു. ഞായറാഴ്ച ലാഹോറില്‍ വച്ചാണ് രണ്ട് അജ്ഞാതര്‍ ചേര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു. ലാഹോറിലെ ഇസ്ലാംപുര മേഖലയില്‍ വച്ച് ബൈക്കിലെത്തിയ സംഘം അമീറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാകിസ്ഥാനിലെ പിടികിട്ടാപ്പുള്ളിയായ അധോലോക നായകരില്‍ ഒരാളാണ്. ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിനെ പാക് ജയിലിലിട്ട് കൊന്ന കേസിലും പ്രതിയാണ്. ചാരപ്രവര്‍ത്തി ആരോപിച്ചാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്ത് സിങ് പാക് ജയിലിലാവുന്നത്. കൂടാതെ 14 പാകിസ്ഥാനികളെ ബോംബ് വച്ച് കൊന്നെന്നും കേസുണ്ടായിരുന്നു. തുടര്‍ന്ന് സരബ്ജിത്തിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം പാക് ജയിലില്‍ കഴിഞ്ഞ സരബ്ജിത്ത് 2013ലാണ് ജയിലില്‍ വച്ച് കൊല്ലപ്പെട്ടത്. അമിര്‍ സര്‍ഫറാസ് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അക്രമത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.  

    Read More »
  • India

    രണ്ട് മക്കളെ കൊലപ്പെടുത്തിയ  യുവതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

    ബെംഗളൂരു: കർണാടകയിലെ ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍. ഗംഗാദേവി എന്ന യുവതിയെയാണ് വ്യാഴാഴ്ച രാത്രി പരപ്പന അഗ്രഹാര ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ബുധനാഴ്ചയാണ് കുട്ടികളു‌ടെ കൊലപാതകത്തില്‍ ഗംഗാദേവിയെ അറസ്റ്റ് ചെയ്തത്. ഗംഗാദേവി തന്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ്. ആന്ധ്ര സ്വദേശികളാണ് ഇരുവരും.

    Read More »
  • Crime

    ചിന്തയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതി; യൂത്ത് കോണ്‍., കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

    കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സംസാരിച്ച് വരുമ്പോള്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്ന് ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു. ബോധപൂര്‍വം അല്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന കാറുടമ പറയുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ…

    Read More »
  • Kerala

    പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച്‌ കൊന്നു

    പത്തനംതിട്ട: അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച്‌ കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്‌നാകരന്‍ ആണ് മരിച്ചത്.സംഭവത്തിൽ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്ബി വടി കൊണ്ട് രത്‌നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശാന്തയെ പമ്ബ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

    Read More »
  • Crime

    ”ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും”; സല്‍മാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി

    മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുയാണ് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി…

    Read More »
Back to top button
error: