KeralaNEWS

വിഷുദിനത്തിൽ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ നടി ശോഭനയെ വച്ച് രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് യോഗം

തിരുവനന്തപുരം: വിഷുദിനത്തിൽ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ നടി ശോഭനയെ വച്ച് രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് യോഗം.

‘ഇത്തവണത്തെ വിഷു പ്രത്യേകതകള്‍ നിറഞ്ഞതാണ്. വർഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വിഷുവിന് എത്തുന്നത്’ – തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന. ‘വിഷുദിനത്തില്‍ ഇവിടെയെത്തിയത് പ്രത്യേക ക്ഷണം സ്വീകരിച്ചാണെന്നും ശോഭന പറഞ്ഞു.

എന്നാൽ രാജീവ് ചന്ദ്രശേഖറും ബിജെപിയും ഇതിനെ തങ്ങളുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു.

Signature-ad

 

‘തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുരോഗതിയെയും വികസനത്തെയും പറ്റിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇവിടെ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാവരും നാടിന്റെ വികസനമാണ് ആവശ്യപ്പെടുന്നത്. സമൂഹത്തിന് പ്രചോദനമാകുന്ന, മികച്ച അഭിനേത്രിയായ ശോഭനയെ പോലുള്ളവർ അതിനെ പിന്തുണക്കുമ്ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടാകുന്നു. വിവിധ മേഖലകളില്‍ ഉള്ളവർ നല്‍കുന്ന പിന്തുണ കഴിഞ്ഞ പത്തു വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും മാറ്റത്തിന്റെ അടയാളപ്പെടുത്തലാണെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ശോഭനക്ക് വിഷുക്കൈനീട്ടവും നല്‍കി.

 

വാർത്താ സമ്മേളനത്തില്‍ ബിജെപി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു.

 

ബിജെപി വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരവും തൃശൂരും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപി ജില്ലാ നേതാക്കള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ കർശന തീരുമാനമായിരുന്നു രാജീവ് ചന്ദ്രശേഖറെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥായാക്കുക എന്നത്.

Back to top button
error: