ബെംഗളൂരു: കർണാടകയിലെ ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍.
ഗംഗാദേവി എന്ന യുവതിയെയാണ് വ്യാഴാഴ്ച രാത്രി
പരപ്പന അഗ്രഹാര ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് കുട്ടികളുടെ കൊലപാതകത്തില്‍ ഗംഗാദേവിയെ അറസ്റ്റ് ചെയ്തത്.
ഗംഗാദേവി തന്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ്. ആന്ധ്ര സ്വദേശികളാണ് ഇരുവരും.