KeralaNEWS

പിതൃനിന്ദയില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി

പത്തനംതിട്ട: ബിജെപിയിലേക്ക് കൂടുമാറിയാൽ സ്വന്തം പിതാവിനെ പോലും തിരിച്ചറിയാനാകാതെ പോകുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം.എം.ഹസൻ.അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനില്‍ ആൻറണി പറഞ്ഞത് എ.കെ.ആൻറണിയെ ഉദ്ദേശിച്ചു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസൻ പറഞ്ഞു. ബിജെപി പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ പറഞ്ഞു.

Back to top button
error: