IndiaNEWS

ട്രെയിനില്‍ നിന്ന് 4 കോടി പിടിച്ച സംഭവം; ബിജെപി സ്ഥാനാര്‍ത്ഥി അടക്കം മൂന്ന് പേര്‍ക്ക് സമൻസ്

ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തില്‍ തിരുനെല്‍വേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്.

ബിജെപി സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്.

Signature-ad

ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാള്‍ (26) എന്നിവരെ സംഭവത്തിൽ  അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന നെല്ലയ് എക്‌സ്‌പ്രസിന്റെ എ.സി കമ്ബാർട്ട്‌മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പണം എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നല്‍കാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി.

Back to top button
error: