KeralaNEWS

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ  പഴഞ്ഞി  സ്വദേശി മരിച്ചു, സംസ്‌ക്കാരം ഇന്ന്

    തൃശൂർ: പഴഞ്ഞി പെങ്ങാമുക്ക് ചീരന്‍ വീട്ടില്‍ പരേതനായ ശാമുവലിൻ്റെ മകന്‍ വില്‍സണ്‍ (59) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. അജ്മാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-അഹ്‌സാര്‍ വാട്ടര്‍ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡൈവറായി 25 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കുടിവെള്ള വിതരണം നടത്തുന്ന ട്രക്ക് ഓടിക്കുന്നതിനിടെ വാഹനം തലകീഴായി മറിഞ്ഞ് വീണാണ്  അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിൽസൺ മരിച്ചു.

Signature-ad

മൃതദേഹം വീട്ടിലെത്തിച്ചു.  ഇന്ന് (ചൊവ്വ) രാവിലെ 10ന് പഴഞ്ഞി ഇമ്മനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.
ഭാര്യ- ജെസ്സി, മകന്‍- ജിഷിന്‍.

Back to top button
error: