കൊച്ചിയിലെ സോളാർ-ഇലക്ട്രിക് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്ബരാഗത ഊർജസ്രോതസുകള്‍ ഉപയോഗിച്ചുള്ള ഗതാഗതവും കണക്കാക്കിയിരിക്കുന്നത്. കൊച്ചിയില്‍ രണ്ടുദിവസം മുൻപാണ് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര സർവിസ് തുടങ്ങിയത്. രാജ്യത്ത തന്നെ ഏറ്റവും നീളമേറിയസോളാർ ക്രൂസ് ബോട്ടാണ് ഇന്ദ്ര. ജലഗതാഗത വകുപ്പ് ആകെയുള്ളതിന്റെ പകുതിയോളം ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റുന്നതിനുള്ള പണിപ്പുരയിലാണ്. ഇതിലേറെയും കൊച്ചിയിലായിരിക്കും സർവീസ് നടത്തുക. സമാനമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി.) സൂര്യാംശു എന്ന സോളാർ ബോട്ടും കൊച്ചിയി ലെ വിനോദസഞ്ചാര രംഗത്തുണ്ട്.
ഇതിനെല്ലാം പുറമേ കൊച്ചിയുടെ ജലഗതാഗതത്തിന്റെ മുഖംതന്നെ മാറ്റുന്ന വാട്ടർ മെട്രോയുടെ ബോട്ടുകളെല്ലാം ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് ബോട്ടുകളാണെന്ന പ്രത്യേകതയുമുണ്ട്. ഒരു വർഷത്തിനുള്ളില്‍ അഞ്ചു റൂട്ടുകളിലായി 13 ബോട്ടുകളാണിപ്പോള്‍ സർവീസ് നടത്തുന്നത്. ഒരു വർഷത്തിനുള്ളില്‍ 18.36 ലക്ഷം പേരാണ് ഈ ബോട്ടുകളില്‍ യാത്ര ചെയ്തത്. ഇതില്‍ നല്ലൊരു ശതമാനം വിനോദ സഞ്ചാരികളാണെന്ന പ്രത്യേകതയുമുണ്ട്. സി.എൻ.ജി. ബസുകളും ഓട്ടോറിക്ഷകളും കൊച്ചി നഗരഗതാഗതത്തിന്റെ ഭാഗമാണിപ്പോള്‍.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആലുവ മെട്രോ സ്റ്റേഷനിലേക്ക് പവൻ ദൂത് എന്ന പേരില്‍ ഇലക്ട്രിക്ക് ബസ് സർവിസും നടത്തുന്നുണ്ട്.ഇന്ത്യയില്‍നിന്