KeralaNEWS

പുരയിൽ കിടന്നുറങ്ങാനും പറ്റില്ല,പുറത്തിറങ്ങാനും പറ്റില്ല; അമ്പമ്പോ എന്തൊരു ചൂട് !

രാത്രി പുരയിൽ കിടന്നുറങ്ങാനോ പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​നോ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്​ ചൂ​ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഒ​ന്ന് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ ചൂ​ട് കൂ​ടി​യി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​ന്നു​ര​ണ്ടു ത​വ​ണ വേ​ന​ൽ​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ഴ​യു​ണ്ടാ​യി​ല്ല. ഇ​തോ​ടെ, ചൂ​ട് അ​സ​ഹ​നീ​യ​മാ​യ നി​ല​യി​ലാ​ണ്.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​മാ​ണ് കൊ​ടും​ചൂ​ടി​ൽ ഏ​റെ വ​ല​യു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ടൗ​ണു​ക​ളി​ൽ ആ​ളി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. ഇ​ത് വ്യാ​പാ​ര മേ​ഖ​ല​യേയും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.
​സ​ങ്ങ​ളാ​യി മ​ഴ പോ​ലും പെ​യ്യാ​തെ ക​ടു​ത്ത ചൂ​ട് തു​ട​രു​ന്ന​ത് കു​ടി​വെ​ള്ള ക്ഷാ​മ​വും അ​തി​രൂ​ക്ഷ​മാ​ക്കി. കു​ളം, കി​ണ​ർ, തോ​ട് തു​ട​ങ്ങി​യ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഏ​റ്റ​വു​മ​ധി​കം കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​ത്. പ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും നി​ല​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ലെ പുഴകളിലും ഒ​ഴു​ക്കു നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

​കൊടും​വേ​ന​ൽ ക​ർ​ഷ​ക​ർ​ക്കും വ​ലി​യ ദു​രി​ത​മാ​ണ് തീ​ർ​ക്കു​ന്ന​ത്. പ​ല​ത​വ​ണ ന​ന​ച്ചി​ട്ടും വി​ള​ക​ൾ ഭൂ​രി​ഭാ​ഗ​വും ഉ​ണ​ങ്ങി​പ്പോ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ന​ത്ത ചൂ​ടി​ൽ പാ​ൽ കു​റ​ഞ്ഞ​ത് ക്ഷീ​ര​മേ​ഖ​ല​യെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു. തീ​റ്റ​പ്പു​ല്ല് ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞു പോ​വു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

 

Signature-ad

വേ​ന​ല്‍ നീ​ണ്ടു നി​ല്‍ക്കാ​നി​ട​യാ​യാ​ല്‍ വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​നും സാ​ധ്യ​ത​യേ​റി. കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ ചൂ​ടി​ന്റെ ആ​ധി​ക്യം കൂ​ടി​യാ​ല്‍ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത പ്ര​തി​സ​ന്ധിയും ഉ​ട​ലെ​ടുക്കും.

Back to top button
error: