KeralaNEWS

തോടിനു കുറുകേയുള്ള പാലം തകര്‍ന്നുവീണ് കർഷകന് ദാരുണാന്ത്യം

വിതുര: പശുക്കളെ മേയ്ക്കാൻ പോയ കർഷകൻ വഴിയിലെ തോടിനു കുറുകേയുള്ള പാലം തകർന്നുവീണു മരിച്ചു. മരുതാമല അടിപ്പറമ്ബ് ജെഴ്സി ഫാമിനു സമീപം അരുണ്‍ ഭവനില്‍ കനകരാജ്(61) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ജെഴ്സിഫാമിനു സമീപത്തെ പാലം തകർന്നായിരുന്നു അപകടം.

Signature-ad

രണ്ടു പശുക്കളെയും ഒരു കിടാവിനെയും തീറ്റാൻ പോകവേയാണ് പാലം പൊളിഞ്ഞത്. ഒരു പശുവും കിടാവും പാലം കയറിപ്പോയി. തുടർന്ന് കനകരാജും രണ്ടാമത്തെ പശുവും കയറുമ്ബോഴാണ് സ്ലാബ് പൊളിഞ്ഞുവീണതെന്ന് കണ്ടുനിന്നവർ പറഞ്ഞു. പൊളിഞ്ഞുമാറിയ പാലത്തിന്റെ ഒരു ഭാഗം കനകരാജിന്റെയും പശുവിന്റെയും പുറത്തു വീഴുകയായിരുന്നു.

Back to top button
error: