IndiaNEWS

ഗ്ലാമര്‍ നായിക മുംതാസ് ഇന്ന് ആത്മീയ ജീവിതം നയിക്കുന്നു! 43-ാം വയസിലും വിവാഹം  കഴിക്കാത്ത താരം സ്വന്തം ജീവിതം തുറന്നു പറയുന്നു

     ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച  മുംതാസ് 90 കളിലെ ഹിറ്റ് നായികയായിരുന്നു. ‘ഖുഷി’എന്ന ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന പാട്ട് മാത്രം മതി മുംതാസ് ആരായിരുന്നു  എന്നറിയാന്‍. ‘താണ്ഡവം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഗാന രംഗത്ത് മുംതാസ് എത്തുന്നുണ്ട്.

എന്നാല്‍ ഇന്ന് ആത്മീയ ജീവിതം നയിക്കുകയാണ് നടി. പൂര്‍ണമായും മത വിശ്വാസങ്ങളും  ആചാരങ്ങളും പാലിച്ച് മുന്നോട്ടു പോകുന്നു. ചടുലമായ നൃത്തം കൊണ്ടും ഭാവാഭിനയം കൊണ്ടും ഒരു തലമുറയെ തന്നെ ആവേശം കൊള്ളിച്ച മുംതാസ് ഇന്ന് ബുര്‍ക്ക ധരിച്ച്, പൂര്‍ണമായും മറ്റൊരാളായി ജീവിക്കുന്നു. ‘താന്‍ അള്ളാഹുവിനെ പൂര്‍ണ ഹൃദയത്തോടെ അംഗീകരിക്കുന്നു, മുന്‍പ് ചെയ്ത കാര്യങ്ങളോര്‍ത്ത് ഖേദിക്കുന്നു’ എന്നൊക്കെയാണ് നടി പറയുന്നത്. ഇപ്പോഴും സ്വന്തം വിശ്വാസങ്ങളും, യാത്രകളും മറ്റും  മുംതാസ് ഇന്‍സ്റ്റഗ്രാമിലൂടെ  പങ്കുവയ്ക്കാറുണ്ട്.

Signature-ad

സജീവമായി നിന്ന കാലത്താണ് പെട്ടന്ന് മുംതാസ് ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് ശേഷം ‘ബിഗ് ബോസ്’ഷോയിലൂടെ വീണ്ടും തിരിച്ചെത്തി. ഈ ഷോയില്‍ വച്ച് തനിക്കൊരു രോഗമുണ്ട് എന്ന് നടി  വെളിപ്പെടുത്തിയെങ്കിലും അതേ കുറിച്ച് കൂടുതലൊന്നും തുറന്നു പറഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ കല്യാണം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രോഗത്തെ കുറിച്ച് മുംതാസ് മനസ്സ് തുറക്കുന്നു.

43 വയസ്സായിട്ടും വിവാഹം കഴിക്കാത്തിന്റെ കാരണമാണ് മുംതാസ് വെളിപ്പെടുത്തിയത്:

“എന്റെ 25 ആമത്തെ വയസ്സിലാണ് ഓട്ടോ ഇമ്യൂണിറ്റി ഡിസോഡര്‍ എന്ന രോഗാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഞാൻ മനസ്സിലാക്കിയത്. അത് കാരണം എനിക്കൊരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല എന്ന് മനസ്സിലായി.
കൂടെ ഉള്ളവരെല്ലാം വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍, കുടുംബമായി ജീവിക്കാൻ ഞാനും ആഗ്രഹിക്കാറുണ്ട്. പക്ഷെ രോഗം  എൻ്റെ  ആഗ്രഹങ്ങളെ ഞെരിച്ചുടച്ചു കളഞ്ഞു…”
മുംതാസ് പറയുന്നു.

Back to top button
error: