പാലക്കാട്: കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തില്‍ കാവലിരിക്കാൻ പോയ കർഷകനെ മരിച്ചനിലയില്‍ കണ്ടെത്തി.
ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെല്‍കൃഷി വ്യാപകമായി നശിച്ച് വലിയ സാമ്ബത്തിക നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു.പിന്നീട് ഒരേക്കർ വയല്‍ പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി നടത്തുകയായിരുന്നു.ഇവിടെയും പന്നിശല്യം രൂക്ഷമായതോടെ ഏതാനും ആഴ്ചകളായി തോട്ടത്തിന് കാവലിരിക്കുകയായിരുന്നു രാമചന്ദ്രൻ.
രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയില്‍ രാമചന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്.
ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സുരേഖ. മക്കള്‍: അർച്ചന, അഞ്ജന.