കൊല്ലം: ക്ഷേമ പെൻഷന് തടസം നേരിടാൻ കാരണം കേന്ദ്രസർക്കാരാണെന്നും കേന്ദ്രത്തിന്റെ പകയും കോണ്‍ഗ്രസിന്റെ ചതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം അതിനെ അതിജീവിച്ചു. യുഡിഎഫ് നേതാക്കള്‍ കേരളത്തിനെതിരെ നില്‍ക്കുന്നവരാണ്. ബിജെപിയെയും ഇക്കൂട്ടർ സഹായിക്കുകയാണ്. ക്ഷേമ പെന്ഷന് ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്ഷന് നല്‍കികൊണ്ടായിരുന്നു.
ക്ഷേമപെന്ഷന് 600 രൂപ കുടിശിക വരുത്തി യുഡിഎഫ് പടിയിറങ്ങി.എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശിക കൊടുത്ത് തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര പെന്ഷന് നല്‍കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഉത്സവകാലത്ത് പെന്ഷന് കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്ഷന് നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.