KeralaNEWS

കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: തലയോലപ്പറമ്ബിനടുത്ത് വെള്ളൂരില്‍ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്.

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിൻ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട യുവാക്കള്‍ രണ്ട് പേരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളാണ്.

Back to top button
error: