KeralaNEWS

കത്ത് കിട്ടിയത് 10 ദിവസം കഴിഞ്ഞ്, ജോലി പോയി; ഭിക്ഷ യാചിച്ച് യുവാവിന്റെ സമരം

ഇടുക്കി: ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറുന്നതില്‍ പോസ്റ്റ് ഓഫീസിന്റെ ഗുരുതര വീഴ്ച; സര്‍ക്കാര്‍ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കല്‍ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കല്‍ സമരം നടത്തിയത്.

സര്‍ക്കാര്‍ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നാണു ലിന്റോയ്ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് തപാലില്‍ അയച്ചത്. മാര്‍ച്ച് 18നു കത്ത് പോസ്റ്റ് ഓഫീസില്‍ എത്തിയത്. 23ന് ആയിരുന്നു ഇന്റര്‍വ്യൂ. എന്നാല്‍, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. മറ്റൊരാള്‍ക്കു സ്‌കൂളില്‍ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടര്‍, തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്നു പൊലീസ് അറിയിച്ചതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: