SportsTRENDING

മുംബൈ x മോഹൻ ബഗാൻ: ഐഎസ്‌എല്ലിൽ ഇന്ന് തീപാറും കളി

കൊൽക്കത്ത: ഐഎസ്‌എൽ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്ന് ഇന്നറിയാം.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം.

ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ 4-1 ന് തകർത്ത് ഗോവ രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയെങ്കിലും അവരുടെ മത്സരങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു.

അതിനാൽ തന്നെ ഇന്ന് സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം.മറുവശത്ത് മോഹൻ ബഗാന് ജയിച്ചേ മതിയാകൂ.. 22 മത്സരങ്ങളില്‍നിന്ന് 45 പോയിന്‍റാണ് ഗോവയ്ക്കുള്ളത്.

അതേസമയം ഇന്ന് മോഹൻ ബഗാൻ തോറ്റാൽ മുംബൈ സിറ്റിക്കൊപ്പം ഗോവ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും.ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.

Back to top button
error: