KeralaNEWS

ഇക്കുറിയും കയറ്റുമതി ചെയ്തത് ടണ്‍കണക്കിന് കൊന്നപ്പൂവും കണിവെള്ളരിയും

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇക്കുറിയും കടൽ കടന്നത് ടണ്‍കണക്കിന് കൊന്നപ്പൂവും കണിവെള്ളരിയും.ഏറെയും ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു.

കിലോഗ്രാമിന് 180 മുതല്‍ 220 രൂപ വരെ നല്‍കിയാണ് പല ഭാഗങ്ങളില്‍നിന്നായി കണിക്കൊന്ന ശേഖരിച്ചത്. എന്നാല്‍ കണി വെള്ളരിയേറെയും മലബാർ മേഖലയില്‍നിന്നാണ് ശേഖരിച്ചത്. കണിക്കൊന്ന വാടാതിരിക്കാനും തണ്ടില്‍നിന്ന് അടർന്നുപോകാതിരിക്കാനും തെർമോകോള്‍ പെട്ടിയില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

Signature-ad

പ്രത്യേക ജെല്ലും പെട്ടിയില്‍ വെക്കും. ഇതിനകം രണ്ടര ടണ്ണിലേറെ കണിക്കൊന്നയാണ് നെടുമ്ബാശ്ശേരിയില്‍നിന്ന് വിദേശത്തെത്തിയത്. യാത്രക്കാർ കുറവാകുന്ന സമയം നോക്കിയാണ് ഇവ കൂടുതലായി വിമാനങ്ങളില്‍ അയക്കുന്നത്.

Back to top button
error: