KeralaNEWS

വയനാട്ടില്‍ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.

ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇകെ ഫെലിസ് നസീര്‍.

Signature-ad

ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍. കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: