Month: March 2024
-
Crime
മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാള്‍ റേഷന്‍കട ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പിക്കടിച്ചു
ആലപ്പുഴ: മദ്യപിച്ചെത്തിയയാള്‍ റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാഞ്ഞതില്‍ ക്ഷുഭിതനായി ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആര്‍.ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലെ സെയില്‍സ്മാന്‍ വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെമുതല്‍ മസ്റ്ററിങ്ങില്‍ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷന്‍കടതുറന്ന് ഏതാനും മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായി പുറത്തുപോയ ഇയാള്‍ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.
Read More » -
Crime
സഹപ്രവര്‍ത്തകന്റെ പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; 2 കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍ പിടിയില്‍
മുംബൈ: സഹപ്രവര്‍ത്തകന്റെ കൗമാരപ്രായക്കാരിയായ മകളെ പീഡിപ്പിച്ച 2 കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ 30, 23 വയസ്സ് പ്രായമുള്ളവരാണ്. ഒക്ടോബര്‍ 17ന് നടന്ന സംഭവത്തെക്കുറിച്ച് ഡിസംബറിലാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് പിതാവ് മേലധികാരികള്‍ക്ക് ആദ്യം പരാതി നല്‍കി. പെണ്‍കുട്ടിയും കോസ്റ്റ് ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവം വിവരിച്ച് കത്തെഴുതി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പൊലീസിന് പരാതി നല്‍കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫ്‌ലാറ്റില്‍ തനിച്ചായിരിക്കുമ്പോഴാണ് പ്രതികളില്‍ ഒരാള്‍ വന്ന് ഭാര്യ വിളിക്കുന്നുവെന്ന് അറിയിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുള്ളതിനാല്‍ പെണ്‍കുട്ടിക്ക് സംശയം തോന്നിയില്ല. പെണ്‍കുട്ടി പ്രതിയുടെ ഫ്‌ലാറ്റിലേക്ക് കടന്നപ്പോള്‍ അവിടെ കാത്തുനിന്ന രണ്ടാമന്‍ വായ് പൊത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു. ഉപദ്രവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ആഘാതത്തില്‍ വിഷാദരോഗിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടി സംഭവം തുറന്നുപറഞ്ഞത്.
Read More » -
Local
വോട്ടര്‍മാരെ നേരില്‍ കണ്ട് ചാഴികാടന്‍; മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടരുന്നു
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. വെള്ളി രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് വൈക്കം നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. കോടതിയിലെത്തി അഭിഭാഷകരോടും ബിഎസ്എന്‍എല്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരോടും വോട്ട് ചോദിച്ചു. താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ആളുകള്‍ സ്വീകരിച്ചു. ബോട്ടില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് തലയോലപ്പറമ്പ് ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഭക്തരെ കണ്ട് വോട്ടും ചോദിച്ച് ഉത്സവാശംസകളും നേര്‍ന്നാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. തലയോലപ്പറമ്പിലെ അസ്സീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് ഫ്രണ്ട് ആശാഭവന് നല്‍കിയ രണ്ടു വീല്‍ചെയറുകളും സ്ഥാനാര്‍ത്ഥി കൈമാറി. ആശാഭവന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പിന്നീട് കോട്ടയം തിരുന്നക്കരയില്‍ പൗരത്വ…
Read More » -
Local
പിറവത്തിന്റെ മനസ്സില്‍ ഇടംപിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്‌സഭ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദിനംപ്രതി ഉയരുന്ന കനത്ത ചൂട് വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ഥിയെ കാണാനായി പാതയോരങ്ങളില്‍ കാത്തു നിന്നത്. രാവിലെ കൂത്താട്ടുകുളം രാജീവ് സ്‌ക്വയറില്‍ എത്തിയപ്പോള്‍ വന്‍ ജനാവലിയാണ് സ്ഥാനാര്‍ഥിയെ കാണാനും ആശംസകള്‍ അറിയിക്കാനും എത്തിയത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഇയൊറിലെ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയിലെ ജീവനക്കാരെ സന്ദര്‍ശിച്ചു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം വോട്ട് അഭ്യര്‍ഥിച്ചിട്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. തുടര്‍ന്ന് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കുകയും വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികളെ നേരിട്ടു കാണുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. ശേഷം വടകര കത്തോലിക്കാ പള്ളിയിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചടങ്ങിനെത്തിയ വിശ്വാസികളോട് സ്‌നേഹ സംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മേരിഗിരി സി…
Read More » -
Local
വൈക്കത്തിന്റെ മണ്ണില്‍ ആവേശമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന് വൈക്കത്തിന്റെ മണ്ണില്‍ ആവേശോജ്‌ലമായ സ്വീകരണം. 15 ന് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ ചെറുപുഷ്പം പള്ളി,തലയാഴം ഓംകാരേശ്വരം ക്ഷേത്രം, സെന്റ് സേവിയേഴ്സ് പള്ളി,കൊതവറ, എന്‍.എസ്.എസ് കരയോഗം ഓഫീസ് തലയാഴം,എസ്.എന്‍.ഡി.പി ഓഫീസ് തലയാഴം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി ,കൊതവറ ,തലയാഴം മഠങ്ങള്‍,ലിറ്റില്‍ ഫ്‌ളവര്‍ പള്ളി, വൈക്കം ടൗണ്‍ ജുമാ മസ്ജിദ്, കൊതവറ സര്‍വീസ് സഹകരണ ബാങ്ക്,തലയാഴം കാര്‍ഷിക വികസന ബാങ്ക് ,സെന്റ് സേവ്യേയേഴ്സ് കോളേജ്, എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നേര്‍ച്ചയ്ക്ക് വിതരണം ചെയ്യുന്ന പായസം തയ്യാറാക്കുന്നതിലും സ്ഥാനാര്‍ഥി പങ്കാളിയായെത്തി. സ്ഥാനാര്‍ഥി അതത് പ്രദേശങ്ങളിലെ പ്രമുഖരുമായി സംവദിക്കുകയും മണ്ഡലത്തിലെ പ്രാദേശിക വികസനം സംബന്ധിച്ച് വോട്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ ഓരോ പ്രദേശങ്ങളിലും കനത്ത ചൂട് പോലും വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.
Read More » -
Local
കോട്ടയം പാര്‍ലമെന്റ് മണ്ഡലം: യുഡിഎഫ് ഏഴായിരത്തി ഒന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി
കോട്ടയം: മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ലക്ഷ്യമാക്കി ഏഴായിരത്തി ഒന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് യുഡിഎഫ് നേതൃയോഗം രൂപം നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയേയും ജനറല്‍ കണ്‍വീനര്‍ ആയി മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എയേയും യുഡിഎഫ് നേതൃയോഗം തിരഞ്ഞെടുത്തു രക്ഷാധികാരികളായി മുന്‍ മന്ത്രി കെ സി ജോസഫ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, അഡ്വ. ചാണ്ടി ഉമ്മന്‍, മുന്‍ എംപിമാരായ പിസി തോമസ്, വക്കച്ചന്‍ മറ്റത്തില്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, മുന്‍ എം.എല്‍.എമാരായ വിപി സജീന്ദ്രന്‍, വി.ജെപൗലോസ്, കുര്യന്‍ ജോയ്, ഇ. ജെ അഗസ്തി, ടോമി കല്ലാനി, സലിം പി മാത്യു, ഷിബു തെക്കുംപുറം, അസീസ് ബഡായി ,രാധാ വി നായര്‍, ടി. കെ രാജു എന്നിവരെയും ഉപരക്ഷാധികാരികളായി വീക്ഷണം മാനേജിങ് ഡയറക്ടര്‍ അഡ്വ. ജയ്‌സണ്‍ ജോസഫ് ,കെപിസിസി…
Read More » -
Local
കോട്ടയത്ത് പ്രചാരണച്ചൂട് ഉയരുന്നു; എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം
കോട്ടയം: ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണം ഇനി മണ്ഡലം കണ്‍വന്‍ഷനുകളിലേക്ക്. ഓരോ നിയോജക മണ്ഡലത്തിലെയും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പുരോഗമിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനങ്ങളും തുടരുകയാണ്. വ്യാഴം രാവിലെ പിറവം നിയോജക മണ്ഡലത്തിലെ മുളന്തുരുത്തിയിലായിരുന്നു സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് തിരുവാങ്കുളത്തേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്ഷോ നടന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്ഷോ. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി ചെറിയ പ്രസംഗം. മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലമടക്കമുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും സ്ഥാനാര്‍ത്ഥി പങ്കുവച്ചു. തിരുവാങ്കുളത്ത് എല്‍ഡിഎഫ് യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. വൈകിട്ട് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചാണ് യോഗത്തിലേക്കാനയിച്ചത്. രാഷ്ട്രീയം ഒഴിവാക്കി വികസനം മാത്രം പറഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. ഏറ്റുമാനൂര്‍…
Read More » -
Local
ചാഴികാടന്റെ ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂര്‍: എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമായി കരുതുന്നുവെന്ന് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ദേശീയ പദ്ധതികളടക്കം 4100 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കാനായത്. റെയില്‍വേ വികസനത്തില്‍ ഏറ്റുമാനൂരടക്കമുള്ള സ്റ്റേഷനുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാനായെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. എല്‍ഡിഎഫ് ഏറ്റൂമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വിഎന്‍ വാസവന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളം പറയുന്നത് വെറുവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് കണ്‍വന്‍ഷനെത്തിയത്. കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണവും നല്‍കി. കെ.എന്‍ വേണുഗോപാല്‍, വൈക്കം വിശ്വന്‍, ലോപ്പസ് മാത്യു, അഡ്വ. വിബി ബിനു, അഡ്വ.കെ അനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.
Read More » -
India
ബിജെപിക്ക് 400 പോയിട്ട് 300 സീറ്റുകൾ കിട്ടില്ല; ദക്ഷിണേന്ത്യയിലെ നരേന്ദ്രമോദിയുടെ കറക്കത്തിനു പിന്നിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് മാസത്തിനിടയില്‍ മൂന്നാം തവണയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എത്തുന്നത്. ഇത്തവണ കേരളത്തോടൊപ്പം തമിഴ്നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മോദി സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ വരവിലും കേരളത്തോടൊപ്പം തമിഴ്നാട്ടിലും മോദി സന്ദർശനം നടത്തിയിരുന്നു. മാർച്ച് 17,18,19 തീയതികളില്‍ കർണ്ണാടകയിലും മോദി ക്യാംപ് ചെയ്ത് പ്രചരണം നടത്തുന്നുണ്ട്. പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് മോദി പ്രചരണം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമേറെയാണ്. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇക്കുറി ചിത്രം…
Read More » -
India
ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍
ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തു. തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളാണ് കവിത. ഡല്‍ഹിയില്‍ സർക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വില്‍പ്പനയുടെ ലൈസൻസ് 2021ല്‍ സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതില്‍ അഴിമതിയുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നായിരുന്നു കേസ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More »