Month: March 2024

  • India

    തമിഴ്നാട്ടിലെ അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റിനെതിരെ ബിജെപി 

    ചെന്നൈ: അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റും കോണ്‍ഫറന്‍സും നടത്താന്‍ പദ്ധതിയിട്ട് ഡിഎംകെ. ലോകമെമ്ബാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. മുരുകനുമായി ബന്ധപ്പെട്ടുള്ള എക്‌സിബിഷന്‍, കോണ്‍ക്ലേവ്, റിസര്‍ച്ച്‌ പേപ്പറുകള്‍ എന്നിവ പരിപാടിയില്‍ ഉണ്ടായിരിക്കും,എന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു.പരിപാടിയുടെ പ്രധാന കേന്ദ്രമായി തിരിച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തെ മാറ്റുമെന്നും ഇതിനായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി രംഗത്തെത്തി.ആദ്യം അവര്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ കോപ്പിയടിച്ചു. ഇപ്പോഴിതാ ഞങ്ങളുടെ പ്രത്യയശാസ്ത്രവും കോപ്പിയടിച്ചിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇതാദ്യമായല്ല മുരുകന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. നിരവധി പാര്‍ട്ടികള്‍ മുരുകനുമായി ബന്ധപ്പെട്ട് മുമ്ബും പ്രചരണം നടത്തിയിരുന്നു. 2020ല്‍ ബിജെപി വേല്‍യാത്ര സംഘടിപ്പിച്ചത് ചര്‍ച്ചയായിരുന്നു. തമിഴ്‌നാട്ടുകാര്‍ മുരുകന്റെ സന്തതിപരമ്ബരകളാണെന്ന് പ്രഖ്യാപിച്ച്‌ നാം തമിളര്‍ കച്ചി നേതാവ് സീമാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഡിഎംകെ മുരുകനിലേക്ക്…

    Read More »
  • India

    അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ എത്തിക്കാം; ആനക്കൈമാറ്റങ്ങള്‍ക്ക് അനുമതി

    ന്യൂഡല്‍ഹി: ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാം. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം. ആനയെ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം. തൃശൂരിലെ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വിലക്ക് നീക്കി ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. 1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങള്‍ നിലവില്‍വരുന്നതോടെ ആനക്കൈമാറ്റം സുഗമമാകുകയും ഉത്സവങ്ങളിലെ ആനക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. എഴുനൂറോളം നാട്ടാനകളുണ്ടായിരുന്ന കേരളത്തില്‍ നിലവില്‍ 430 ആനകള്‍ മാത്രമാണുള്ളത്. ഇതില്‍ ഇരുനൂറിലധികം ആനകളെ മാത്രമാണ് എഴുന്നള്ളിപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്.  

    Read More »
  • Crime

    കേരള യൂണിവേഴ്‌സിറ്റി കലോത്സവം: കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നേതാവും വൊളന്റിയറായി

    തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ആരോമല്‍ വൊളന്റിയറായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലും പ്രതിയാണ് ആരോമല്‍. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി കൂടിയായ ആരോമല്‍ വിധികര്‍ത്താവ് ഷാജി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോള്‍ അവിടെയുണ്ടായിരുന്നതായാണു വിവരം. അതേസമയം, കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന പി.എന്‍.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടില്‍വച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണു ഷാജിയെ മര്‍ദിച്ചത് എന്ന് ഇവര്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങള്‍ മുറിയിലുണ്ടായിരുന്നു. മര്‍ദിക്കുന്നതിനിടെ, ”എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യ ചെയ്യും” – എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും…

    Read More »
  • Kerala

    ഒടുവില്‍ ബി.ഡി.ജെ.എസിനും സ്ഥാനാര്‍ഥികളായി! കോട്ടയത്ത് തുഷാര്‍, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍

    കോട്ടയം: മുന്നണിയില്‍ അതൃപ്തി പുകയുന്നതിനിടെ കോട്ടയത്തും ഇടുക്കിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനുമാണു സ്ഥാനാര്‍ഥികള്‍. ഇടത്, വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതില്‍ മുന്നണിയില്‍ അതൃപ്തി ശക്തമായിരുന്നു. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എല്‍.ഡി.എഫും ഒരു മാസം മുന്‍പു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനുശേഷവും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതാണു മുന്നണിക്കുള്ളില്‍ കല്ലുകടിക്ക് കാരണമായത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് അണികളെ നിരാശരാക്കുമെന്ന നിലപാടിലാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം. ആശങ്കയും അതൃപ്തിയും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍, റബറിന് 250 രൂപ വില നിശ്ചയിക്കാതെ സ്ഥാനാര്‍ഥിയാകാനില്ലെന്ന് നിലപാടിലാണ് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തുഷാറിന്റെ ഈ പ്രതികരണം…

    Read More »
  • India

    ഡല്‍ഹി മദ്യനയക്കേസില്‍ കെജ്രിവാളിന് ജാമ്യം; എ.എ.പിക്ക് ആശ്വാസം

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇ.ഡിയുടെ ഹര്‍ജിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമന്‍സ് നല്‍കിയിട്ടും തുടര്‍ച്ചയായി കെജ്രിവാള്‍ ഹാജരാകുന്നില്ലെന്നായിരുന്നു ഇ.ഡി.യുടെ പരാതി. ഇതുവരെ ഇ.ഡി.യുടെ എട്ട് സമന്‍സുകളയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആര്‍.എസ്. നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. അവരെ രാത്രി എട്ടരയോടെ വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. 2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് കെജ്രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി…

    Read More »
  • Kerala

    ചോരയിൽ കുളിച്ച് യുവാവ്, അപകടം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല; ദമ്ബതിമാരുടെ അറസ്റ്റിന് പിന്നിൽ 

    പാറശ്ശാല: രക്തംവാർന്ന് റോഡരുകില്‍  യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞത് പൊഴിയൂർ പോലീസിന്റെ മിടുക്ക് ഒന്നുകൊണ്ടു മാത്രമാണ്.സംഭവവുമായി ബന്ധപ്പെട്ട് ദമ്ബതിമാരെ പൊഴിയൂർ പോലീസ് പിടികൂടി. തമിഴ്നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദമ്ബതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ  (26) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് അസീമിനെ ചെങ്കവിളക്ക് സമീപം എള്ളുവിളയില്‍ റോഡരികില്‍ രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്കവിളയിലെ മെഡിക്കല്‍ സ്റ്റോർ ഉടമ 108 ആംബുലൻസ് വിളിച്ച്‌ അസീമിനെ ആശുപത്രിയിലേക്ക് മാറ്റുകയും പൊഴിയൂർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അസീം വെളളിയാഴ്ച രാവിലെ മരിച്ചു. അസീമിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണമാണ്…

    Read More »
  • Kerala

    ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കൻ മരിച്ചനിലയില്‍

    പനങ്ങാട്: ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് ഉദയത്തുംവാതില്‍ കണിശേരി വീട്ടില്‍ പരേതനായ ഭാസിയുടെ മകൻ മനോജ് (46) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ഉദയത്തുംവാതില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയിന്‍റിംഗ് തൊഴിലാളിയാണ്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    കോളജില്‍ പാടുന്നതിനിടെ മൈക്ക് വാങ്ങി പ്രിന്‍സിപ്പല്‍, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് 

    കോലഞ്ചേരി: കോളജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് വാങ്ങിയതില്‍ പ്രതിഷേധിച്ച്, ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.  കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഭവം. ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് കയറി മൈക്ക് വാങ്ങി പരിപാടി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിക്കുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്നു പറഞ്ഞിരുന്നതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഇതു കുട്ടികള്‍ ലംഘിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.  പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുകളെത്തുന്നത് സാധാരണമാണെന്നും ഇതൊന്നും നോക്കാതെ പ്രിന്‍സിപ്പല്‍ തന്റെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നുവെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. അതേസമയം, തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പുറത്തു നിന്നുള്ള ആളുകളുടെ സംഗീത പരിപാടി കോളജിൽ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തത്. ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി…

    Read More »
  • NEWS

    സഹായത്തിനായി കാത്തുനിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം; 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു

    ജറുസലേം: ഗാസ്സ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ആക്രമണം. സെന്‍ട്രല്‍ ഗാസ്സയിലെ അല്‍-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസ്സ റൗണ്ട് എബൗട്ടില്‍ എയ്ഡ് ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 150-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗാസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം പലസ്തീനികളെ സൈന്യം വെടിവച്ചു കൊന്നതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍…

    Read More »
  • Kerala

    അപകടം ഉണ്ടാകുമ്പോള്‍ ഗതാഗതം വിലക്കുമോ? ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ല

    കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി എന്നതിന്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതിരിക്കരുതെന്നും കോടതി പറഞ്ഞു. എഡിഎംമാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും ഉത്തരവിട്ടു. ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കാനാവില്ല. അപകടം ഉണ്ടാകുന്നത് സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തതിനാലാണ്. എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ട് അനുവദിക്കണം എന്നല്ല പറയുന്നത്. വെടിക്കെട്ടിനോടനുബന്ധിച്ച് അപകടം ഉണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അപകടം ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാണ്. അപകടം ഒഴിവാക്കാന്‍ സര്‍ക്കാരിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താം. ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.…

    Read More »
Back to top button
error: