Month: March 2024

  • Sports

    നോവ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ!! 2 വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും

    അടുത്ത സീസണില്‍ നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പമുള്ള താരമാണ് നോവ. ഈ സീസണില്‍ ഇതുവരെ ഗോവയ്ക്ക് ആയി 16 മത്സരങ്ങള്‍ ലീഗില്‍ കളിച്ച നോവ 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേർത്തു. ഐ എസ് എല്ലില്‍ ആകെ 35 മത്സരങ്ങള്‍ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു

    കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു.ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്. കാലടി മറ്റൂരില്‍ ആണ് സംഭവം. പി.പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് മരിച്ച ദേവനാഥ്. ജോലിക്കിടെയായിരുന്നു സംഭവം. ഇയാളെ അങ്കമാലിയിലെ എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    വീടിനു മുന്നിലെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം 

    തൃശൂർ: വീടിനു മുന്നിലെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനില്‍ക്കെയായിരുന്നു അപകടം. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു മരണം

    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ  സുഭാഷ് കുന്നുംപുറം(55) അനി(45) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്. പാലോട് ഹോട്ടല്‍ മഹാറാണിക്കു സമീപം രാത്രി 9.40-നായിരുന്നു അപകടം. തെങ്കാശി ബസും പാങ്ങോട് റോഡില്‍നിന്നു വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയില്‍ വന്ന ബസിനു മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ഇരുവരും തല്‍ക്ഷണം മരിച്ചു

    Read More »
  • India

    ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

    ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും.  വൈകുന്നേരം മൂന്ന് മണിക്ക് വിഗ്യാൻ ഭവനിലെ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികള്‍ പ്രഖ്യാപിക്കുക. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും.

    Read More »
  • Kerala

    ആനന്ദവും ആരോഗ്യകരവും;ഓരോ വീട്ടിലും അടുക്കളത്തോട്ടം വേണമെന്ന് പറയുന്നതിന് പിന്നിൽ 

    നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്.പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുക്ക്  തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം. നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്. ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. തൊടിയിലാണ് കൃഷിത്തോട്ടം ഒരുക്കുന്നതെങ്കിൽ നന്നായി കിളച്ച് മണ്ണ്…

    Read More »
  • Kerala

    വാട്ടർ മെട്രോയ്ക്ക് ശേഷം കൊച്ചിയുടെ മറ്റൊരു നേട്ടമായി ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് 

    നാലുവർഷംകൊണ്ട് 7 കോടി വരുമാനമായി ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട്  കൊച്ചി: ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത. ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ  തിരിച്ചുപിടിച്ച ‘വേഗ’ നാലുവർഷംകൊണ്ടു നേടിയത് ഏഴുകോടി രൂപയാണ് ! ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-ബോട്ട് നീറ്റിലിറക്കിയത്. 2020 മാർച്ച്‌ പത്തിനായിരുന്നു ആദ്യ ഓട്ടം. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം നൽകാൻ ജീവനക്കാരും. ബോട്ടില്‍ 40 എസി.സീറ്റും എസിയല്ലാത്ത 80 സീറ്റുകളുമാണുള്ളത്.മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ സന്ദർശിച്ചാണ്  തിരികെയെത്തുന്നത്.ഒപ്പം കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം.  ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമവുമുണ്ട്. ഉച്ചയ്ക്ക് കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളോടെ കുടുംബശ്രീവക ഊണും കഴിക്കാം. രാവിലെ 11-ന് ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്ന് യാത്ര ആരംഭിച്ച് അഞ്ചുമണിയോടെ മടങ്ങിയെത്തും.

    Read More »
  • India

    തമിഴ്നാട്ടില്‍ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു

    ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു. മധുരയില്‍ സിറ്റിങ് എംപി വെങ്കിടേശൻ വീണ്ടും മത്സരിക്കും.ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർഥിയാവും. സംസ്ഥാനത്ത് കോയമ്ബത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്. കോയമ്ബത്തൂര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ ബിജെപി കോയമ്ബത്തൂര്‍ സീറ്റില്‍ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. പകരം ദിണ്ടിഗല്‍ സീറ്റ് നല്‍കുകയായിരുന്നു.

    Read More »
  • Kerala

    റേഷൻ വിതരണവും മസ്റ്ററിങും അവതാളത്തിൽ: രോഷാകുലായ ജനങ്ങൾ പലയിടത്തും വാഗ്വാദത്തിൽ

          സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും ഇന്നലെ (വെള്ളി) മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ. വെള്ളിയാഴ്ച രാവിലെ മുതൽ മസ്റ്ററിങ് നടത്താൻ ആളുകൾ റേഷൻ കടയിലെത്തിയിരുന്നു. എന്നാൽ സെർവർ തകരാർ കാരണം സംസ്ഥാനത്ത് ഒരിടത്തും മസ്റ്ററിങ് നടത്താൻ സാധിച്ചില്ല. മൂന്ന് ദിവസങ്ങളിലായി റേഷൻ വിതരണം പൂർണമായും ഒഴിവാക്കി രാവിലെ മുതല്‍ വൈകുന്നേരം വരെ മസ്റ്ററിങ് നടത്താനാണ് തീരുമാനിച്ചിരുന്നത്. സാധാരണക്കാരും കൂലിപ്പണിക്കാരുമായ അംഗങ്ങൾ കുടുംബസമേതം മസ്റ്ററിങ് നടത്താൻ എത്തിയപ്പോഴാണ് സെർവർ തകരാറിലായ വിവരം അറിയുന്നത്. എട്ട് മണിക്കാണ് റേഷൻ കട തുറക്കേണ്ട സമയം. എന്നാൽ അതിനു മുമ്പ് തന്നെ പലയിടത്തും ആളുകൾ റേഷൻ കടയ്ക്ക് മുന്നിലെത്തി ക്യൂവിൽ നിൽക്കുകയായിരുന്നു. ഇ-പോസ് മെഷീൻ വഴി റേഷൻ വിതരണം ചെയ്യാൻ തുടങ്ങിയത് മുതൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. റേഷൻ കട ഉടമകളും ഇതു മൂലം ബുദ്ധിമുട്ടുന്നുണ്ട്. സെർവർ തകരാർ ശാശ്വതമായി പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ…

    Read More »
  • Kerala

    നാടിനെ കണ്ണീരിലാഴ്ത്തി ആശുപത്രി ജീവനക്കാരുടെ ആത്മഹത്യ

    കോഴിക്കോട്: ആശുപത്രി ജീവനക്കാരുടെ ആത്മഹത്യയിൽ വിറങ്ങലിച്ച് കോഴിക്കോടും വയനാടും. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നേഴ്സായ അഞ്ജന മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയാണ് മരിച്ചത്. മേപ്പയൂർ കീഴ്പയ്യൂരിൽ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 26)ആണ് മരിച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മറ്റൊരു സംഭവത്തിൽ വയനാട് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെ ജീവനക്കാരനായ അട്ടപ്പാടി സ്വദേശി തങ്കച്ചനെ (51) ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തില്‍ സൂപ്പർവൈസറായിരുന്ന തങ്കച്ചനെ ഇന്നലെ രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: