Month: March 2024
-
Kerala
തനിക്കെതിരായ ട്രോളുകള്‍ കാര്യമാക്കുന്നില്ല;ലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടല്ലേ ഇന്ത്യയുടെ സാമ്ബത്തിക മേഖല വളരുന്നത്: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ലോകത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയിലെ സാമ്ബത്തിക മേഖല അതിവേഗം വളരുന്നതെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തനിക്കെതിരായ ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും മോദി സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ എന്തുകൊണ്ടാണ് ഇക്കൂട്ടർ കാണാതെ നടിക്കുന്നതെന്നും ശോഭ ചോദിച്ചു. യുപിഎ കാലത്ത് പാചകവാതക വിലവർധനവിനെതിരെ അന്ന് പ്രതിഷേധിച്ചത് സംബന്ധിച്ച് ഇപ്പോഴും ചിലർ ട്രോളുകള്‍ ഉയർത്തുന്നുണ്ട്. അതിനെ താൻ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പ്രധാനമന്ത്രി ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാരായ അമ്മമാർക്ക് പാചകവാതകം കൊടുക്കുന്നുണ്ട്. എന്താ ആരും അതൊന്നും പറയാത്തത്. പ്രധാനമന്ത്രി പറഞ്ഞു 12000 ഗ്യാസ് കണക്ഷൻ താൻ പത്തനംതിട്ടയിലെ പാവപ്പെട്ടവർക്ക് കൊടുത്തില്ലേയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊടുത്തിട്ടില്ലെന്ന് ഗ്യാസ് ഏജൻസികളെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ ഇടത് വലത് മുന്നണികള്‍ ചെയ്തത്. ഓയില്‍ കമ്ബനികള്‍ക്ക് കൊടുക്കാനുള്ള ഒരു ലക്ഷം കോടി രൂപയും അതിന്റെ പലിശയും മോദി സർക്കാർ ആണ് അടച്ച് തീർത്തത്.ഇവിടെ ഏതെങ്കിലും സാധനത്തിന് പൈസ കൂടുന്നുണ്ടെങ്കില്‍ പാവപ്പെട്ടവന്റെ വീട്ടിലേക്കാണ് ആ പണം വരുന്നത്. ലോകം പോലും…
Read More » -
Kerala
സാമ്ബത്തിക ക്രമക്കേട് : പായിപ്പാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി അറസ്റ്റില്‍
ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോ(54)ളാണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. സഹകരണബാങ്കില്‍ സഹകാരികള്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്തുകൊണ്ടുപോയി പായിപ്പാട്ടും നാലുകോടിയിലുമുള്ള രണ്ടു ബാങ്കുകളില്‍ പണയം വച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു. സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ സഹകരണബാങ്കിന്‍റെ പ്രസിഡന്‍റായിരുന്ന ഇ.പി.രാഘവന്‍പിള്ളയെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
Read More » -
Kerala
ബി.ജെ.പി എന്തിനാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്: ഷിബു ബേബിജോൺ
കൊല്ലം: ബി.ജെ.പിയിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കളെ പരിഹസിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇനിയും ബി.ജെ.പിയിലേക്ക് വരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുന്നു. തങ്ങളുടെ കൂട്ടത്തില്‍ മണവും ഗുണവുമുള്ള ഒരുത്തൻ പോലുമില്ലെന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞതിന്‍റെ അർഥമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. 370 സീറ്റുകള്‍ കിട്ടുമെന്ന് പറയുന്ന ബി.ജെ.പി എന്തിനാണ് ഈ മാലിന്യങ്ങള്‍ ശേഖരിക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു. അതേസമയം, ഭരണപരാജയം മറച്ചുവെക്കാനാണ് താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണം ഇടതുപക്ഷം നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. 1988ല്‍ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആർ.എസ്.പി ചിഹ്നത്തിലാണ് താൻ മത്സരിച്ചത്. അതേ ചിഹ്നത്തിലാണ് തുടർന്നും മത്സരിച്ചത്. അത് തന്‍റെ രാഷ്ട്രീയ വ്യക്തിത്വവും അഭിമാനവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
Read More » -
Kerala
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിൽ അധികാരത്തില്‍ വരും: പത്മജ
പത്തനംതിട്ട: ഇപ്രാവശ്യം ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പത്മജ വേണുഗോപാല്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പത്മജ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.ബിജെപി സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് .നരേന്ദ്രമോദി തന്നെ ആകര്‍ഷിച്ചുവെന്നും അതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.ബിജെപിയില്‍ ഒരു സാധാരണ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടുന്ന സ്ഥിതി ഉണ്ടാവും.ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോണ്‍ഗ്രസില്‍ നിന്നതെന്നും പത്മജ പറഞ്ഞു.
Read More » -
India
ഇന്നു മുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇന്നുമുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും. തുടർന്ന് സർക്കാരുകള്‍ക്ക് മേല്‍ നടപ്പിലാകുന്ന പ്രധാന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്… മന്ത്രിമാർക്കും മറ്റും അധികാരസ്ഥാനം ഉപയോഗിച്ച് വോട്ടിനെ സ്വാധീനിക്കുന്ന പ്രഖ്യാപനം നടത്തുന്നതിന് വിലക്ക് വരും. ഏതെങ്കിലും പദ്ധതികളുടെ ഉദ്ഘാടനത്തിനോ തറക്കല്ലിടുന്നതിനോ ഭരണാധികാരികള്‍ക്ക് കഴിയില്ല. എന്നാല്‍ സിവില്‍ സർവീസ് ഉദ്യോഗസ്ഥർക്ക് ഇത് നിർവഹിക്കാനാകും. റോഡുകളടക്കമുള്ള നിർമാണ പ്രവർത്തനങ്ങള്‍ നടത്തുമെന്ന വാഗ്ദാനം, കുടിവെള്ളമടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുവാൻ കഴിയില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും മറ്റും നടത്തുക തിരഞ്ഞെടുപ്പ് കമ്മീഷനാകും. സർക്കാർ ഗ്രാന്റ്കളോ വിവേചന അധികാരമുള്ള ഫണ്ടുകളോ അനുവദിക്കാൻ ഭരണാധികാരികള്‍ക്കാകില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് മന്ത്രിമാർക്കുംമറ്റും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കാൻ ആവില്ല. ഔദ്യോഗിക സന്ദർശനങ്ങളും വിലക്കുണ്ട്. സർക്കാർ ഗസ്റ്റ്ഹൗസുകള്‍ ബംഗ്ലാവുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഭരണകക്ഷി സ്ഥാനാർഥികള്‍ തങ്ങളുടെ കുത്തകകളാക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. സർക്കാർ താമസ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസുകളായോ പൊതുയോഗങ്ങള്‍ക്കോ ഉപയോഗിക്കരുത്. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു ഖജനാവില്‍ നിന്ന് പണം മുടക്കി പരസ്യങ്ങള്‍…
Read More » -
India
ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരികെയും ഹോളി സ്പെഷ്യല്‍ ട്രെയിൻ
കണ്ണൂർ: ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരികെയും ഹോളി സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.ഹോളി വാരാന്ത്യം നാട്ടിൽ ആഘോഷിക്കാനും വീട്ടുകാർക്കൊപ്പം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിൻ പ്രയോജനപ്പെടുത്താം. ബാംഗ്ലൂർ-കണ്ണൂർ- ബാംഗ്ലൂർ സ്പെഷ്യല്‍ ട്രെയിൻ മാര്‍ച്ച് 19, 26 എന്നീ ചൊവ്വാഴ്ചകളില്‍ രാത്രി 11.55 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 2:00 മണിക്ക് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 20, 27 എന്നീ ബുധനാഴ്ചകളില്‍ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബാംഗ്ലൂരിലെത്തും. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യല്‍ ട്രെയിൻ 06557 ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യല്‍ ട്രെയിൻ 06557 എസ്‌എംവിടി ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കും. രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് കണ്ണൂരിലെത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകള്‍ ലഭ്യമാണ്.സ്ലീപ്പറിന്…
Read More » -
Kerala
ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടു പാത്രങ്ങൾ: എം.എം ഹസൻ
തിരുവനന്തപുരം: ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെന്ന് പരിഹസിച്ച് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ. കേരള സ്‌പോര്‍ട്ടസ് കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷയും കായിക താരവുമായ പത്മിനി തോമസ്, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്ബാന്നുര്‍ സതീഷ്, സി.എന്‍. ഉദയകുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെയാണ് എം എം ഹസന്‍ പരിഹസിച്ചത്. പെരുമ്ബറ കൊട്ടിയ ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളാണെന്നായിരുന്നു പരിഹാസം. അതേസമയം കോണ്‍ഗ്രസിലെ ഓട്ടുപാത്രങ്ങള്‍ ക്ലാവുപിടിച്ചതിന് ആരാണ് ഉത്തരവാദിയെന്ന് ബിജെപി ചോദിക്കുന്നു.കോണ്‍ഗ്രസില്‍ പ്രതിഭയുള്ളവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്‌ക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍ ഹസന്‍ ചെയ്തതെന്നും അവർ ആരോപിച്ചു.
Read More » -
Kerala
സ്വന്തം വീട്ടില്‍നിന്നു ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോൾ കാണാതായി; ദുരൂഹത ഒഴിയാതെ അനുവിന്റെ മരണം
കോഴിക്കോട്: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മായുന്നില്ല. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടില്‍നിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്ബോഴാണ് അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ചയാണ് വാളൂർ കനാലില്‍ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിട്ടുണ്ട്. മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ യുവതി മുങ്ങി മരിക്കാൻ സാധ്യത കുറവാണ്.തന്നെയുമല്ല,അനുവിനെ കാണാതായതിനുശേഷം തോടിനു സമീപത്തുള്‍പ്പെടെ ആളുകൾ തിരച്ചില്‍ നടത്തിയുമിരുന്നു. അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കളും പറയുന്നത്. അതേസമയം അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച ഇതായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് സ്ഥലം എംഎല്‍എ ടി.പി.രാമകൃഷ്ണനും ആവശ്യപ്പെട്ടു.
Read More » -
Movie
”ഒട്ടും വസ്ത്രമില്ലാതെ അല്ല ആ സിനിമയില്‍ അഭിനയിച്ചത്”… ആടൈയില്‍ ആടയില്ലാതെ(?) നടിച്ചത് വിശദീകരിച്ച് അമല
നീലത്താമരയില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തുകൊണ്ട് അഭിനയ ജീവിതം തുടങ്ങിയ നടിയാണ് അമല പോള്‍. 2010ല്‍ അമല പോള്‍ തമിഴ് ചിത്രം മൈനയിലൂടെ തമിഴ് സിനിമാ ലോകത്തും കാലെടുത്തു വെച്ചു. ആ ചിത്രത്തിന് അമലയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സിനിമ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമകളില്‍ സജീവമായിരുന്നില്ലെങ്കിലും അമല ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് റിലീസിനൊരുങ്ങുന്ന അമലയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ നജീബിന്റെ ഭാര്യയായ സൈനുവെന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. താന്‍ ആടുജീവിതം വായിച്ചുകഴിഞ്ഞ് 2018 മുതല്‍ ഈ ചിത്രത്തിന്‍ പിന്നില്‍ ഉണ്ടെന്ന് അമല പറയുന്നു. മാത്രമല്ല നടി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. ജഗത് ദേശായിയാണ് ഭര്‍ത്താവ്. നടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയാണെന്നും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും നടി അറിയിച്ചിരുന്നു. ഇപ്പോള്‍ ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അമല മുന്നെ ചെയ്ത ആടൈ സിനിമയുമായി ബന്ധപ്പെട്ടും പ്രതികരിച്ചിരുന്നു. വിവസ്ത്രയായി സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഉണ്ടായ…
Read More »
