പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോ(54)ളാണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്.
സഹകരണബാങ്കില്‍ സഹകാരികള്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്തുകൊണ്ടുപോയി പായിപ്പാട്ടും നാലുകോടിയിലുമുള്ള രണ്ടു ബാങ്കുകളില്‍ പണയം വച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു.
സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്ന ഇ.പി.രാഘവന്‍പിള്ളയെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.