തൃശൂർ: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.കേരളത്തിൽ ഏപ്രിൽ 26 നാണ് ഇലക്ഷൻ.
ഇതിനിടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
‘കേരളത്തിൽ ബിജെപിക്ക് രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്.എന്നാൽ തൃശൂർ ഉറപ്പാണ് -സുരേഷ് ഗോപി പറഞ്ഞു.
“തൃശൂർ ഇത്തവണ ഞാൻ എടുക്കും.ഇതെന്റെ ഉറച്ച വിശ്വാസം. ഒരുക്കങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ട് ഇത്തവണ കുറച്ചധികം ദിവസങ്ങള്‍ ലഭിച്ചു.കേരളത്തില്‍ മാറ്റമുണ്ടാകുമെന്നു തന്നെയാണ് വിശ്വാസം കേന്ദ്രത്തിന് ലഭിച്ച റിപ്പോർട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. അതെനിക്കറിയില്ല, പക്ഷെ തൃശൂർ ഉറപ്പാണ്” -സുരേഷ് ഗോപി പറഞ്ഞു.