IndiaNEWS

പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  19-കാരൻ അറസ്റ്റിൽ

ചെന്നൈ:പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  19-കാരൻ അറസ്റ്റിൽ.

ധർമപുരിയിലെ ആദിയമ്മൻകോട്ടയില്‍ സ്കൂള്‍ വിദ്യാർഥിയായ ബാലനെ കൊലപ്പെടുത്തിയ കേസിലാണ്  എസ്.ഇളങ്കോ എന്ന 19 കാരനെ പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം പ്രതി കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

സംഭവദിവസം ഉച്ചയോടെയാണ് പ്രതി പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് സമീപത്തെ കൃഷിയിടത്തില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ പ്രതി കുട്ടിയെ സമീപത്തെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പത്തുവയസ്സുകാരനെ കാണാതായതോടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇളങ്കോ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാള്‍ തിരികെ വീട്ടിലെത്തിയത് ഒറ്റയ്ക്കാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെ ഇളങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: