KeralaNEWS

ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കൊച്ചിയിൽ പിടികൂടി

കൊച്ചി: ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ കടത്തിക്കൊണ്ടുവന്ന 644 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്.

മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീന്‍ എന്നയാളാണ് സ്വര്‍ണവുമായി പിടിയിലായത്. 80 പവനോളം സ്വര്‍ണം ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.

Signature-ad

അതേസമയം ഈന്തപ്പഴത്തില്‍ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തലൂടെ കടത്താൻ ശ്രമിച്ച 1.72 കോടിയുടെ 2.99 കിലോ സ്വർണമാണ്   പിടികൂടിയത്.

വസ്ത്രത്തിലും ഈന്തപ്പഴത്തിലും ആണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്.ഇയാൾ മലയാളിയെന്നാണ് സൂചന .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: