
വയനാട്: തലപ്പുഴ ടൗണിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ ഉടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫിനെ(29) തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് സൂപ്പർ മാർക്കറ്റിന് ഉടമ തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്.
ഫെബ്രുവരി 26നായിരുന്നു സൂപ്പർ മാർക്കറ്റില്‍ തീപിടിത്തം. അഗ്നി-രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
തലപ്പുഴ എസ്എച്ച്ഒ കെ.പി. ശ്രീഹരി, എസ്ഐ വിമല്‍ ചന്ദ്രൻ, സിവില്‍ പോലീസ് ഓഫീസർ കെ.എസ്. ഷിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






