LocalNEWS

നാട്ടകത്തെ കുടിവെള്ളപ്രശ്‌നം; അടിയന്തര നടപടികള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവില്‍ വീതം വച്ച് നല്‍കി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി കോട്ടയം കളക്ടറേറ്റില്‍ മന്ത്രി തലത്തില്‍ നടത്തുന്ന അവലോകന യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്.

കെ കെ റോഡ് ക്രോസിംഗിനായി കോണ്‍ക്രീറ്റ് ഡക്റ്റ് നിര്‍മ്മിക്കുന്നതിന് മന്ത്രി നിര്‍ദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ ആകും ഡക്ട് നിര്‍മ്മിക്കുക. മണിപ്പുഴയില്‍ ക്രോസ് ചെയ്യുന്നതിന് ഒഉഉ രീതിയില്‍ പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് ഇടുന്നതാണ് ഇത്. ട്രാഫിക്കിനെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രയോജനം.

Signature-ad

ചഒ അധികൃതരുമായി ചേര്‍ന്ന് ഇന്നലെ തന്നെ സംയുക്ത പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പുതുക്കിയ നിര്‍ദ്ദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം എന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഹൈവേ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്‍.എച്ച് കൊല്ലം ഡിവിഷന്‍ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയാര്‍ എന്നിവര്‍ക്ക് പുറമെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നാടകത്തെ ജനപ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കി. യോഗത്തിന് ശേഷം മന്ത്രി യോഗ തീരുമാനങ്ങള്‍ ഇവരെ അറിയിച്ചു.

Back to top button
error: