IndiaNEWS

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി: സുപ്രീംകോടതിയിൽ നിർദ്ദേശങ്ങൾ അവഗണിച്ച ‘പതഞ്ജലി’ ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി

  സുപ്രീംകോടതി വിലക്കുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സുപ്രീംകോടതിയില്‍  മാപ്പ് പറഞ്ഞ് പതഞ്ജലി. മാപ്പ് അപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. അവകാശവാദങ്ങള്‍ ആശ്രദ്ധമായി ഉള്‍പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു.

കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണമെന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവര്‍ത്തിക്കില്ലന്നും അറിയിച്ചു. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെ പതഞ്ജലി എം.ഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്.

Signature-ad

പതഞ്ജലിക്കെതിരെ ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു എന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി പ്രതികരിച്ചില്ല.

എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതോടെ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

Back to top button
error: