പറവൂർ: മരുമകള്‍ കഴുത്തറുത്തു കൊല്ലപ്പെട്ടതിനു പിന്നാലെ ഭര്‍തൃപിതാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സിനോജിന്റെ ഭാര്യ ഷാനു(34)വാണ് കൊല്ലപ്പെട്ടത്.
വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സെബാസ്‌റ്റ്യെന(66) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മഞ്ഞുമ്മല്‍ തച്ചങ്കേരി പരേതനായ ലാസറിന്റെയും മിനി പൊടുത്താസിന്റെയും ഏക മകളാണ് ഷാനു.സംഭവം നടന്ന സമയത്തു വീട്ടില്‍ ഷാനുവും സെബാസ്‌റ്റ്യനുംമാത്രമേ ഉണ്ടായിരുന്നുള്ളൂ.കുടുംബവഴക്കാ
ഷാനുവിന്റെ ഭര്‍ത്താവ് ഫാക്‌ടിലെ കരാര്‍ ജീവനക്കാരനാണ്. ഇയാള്‍ രാവിലെ ഏഴിനു ജോലിക്കു പോയിരുന്നു. ഇവരുടെ അഞ്ചു വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളിലായിരുന്നു.
2015 ലായിരുന്നു സിനോജ്- ഷാനു വിവാഹം. വടക്കുപുറത്തു ഓട്ടോ ടാക്‌സി ഓടിക്കുകയാണ് സെബാസ്‌റ്റ്യന്‍.