അരുണാചല്‍ പ്രദേശിനുമേലുള്ള ചൈനീസ് അവകാശവാദങ്ങള്‍ തള്ളി അമേരിക്ക. അരുണാചല്‍ ഇന്ത്യയുടെ ഭൂപ്രദേശമാണ്.യഥാര്‍ഥ നിയന്ത്രണരേഖ മറികടന്ന് അരുണാചലിന്റെ മണ്ണില്‍ ചൈന ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും യു.എസ് പറഞ്ഞു.
ചൈനീസ് നീക്കങ്ങളെ അമേരിക്ക ശക്‌തമായി അപലപിക്കുന്നതായി യു.എസ്. ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്‌താവ് അറിയിച്ചു.
അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനുപിന്നാലെയാണ് ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചത്.