KeralaNEWS

ആറ് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ; കോട്ടയത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

രണ്ടു ദിവസമായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.അതിനിടെ പൊൻകുന്നം ചിറക്കടവിൽ മിന്നലേറ്റ് ഒരാൾ മരിച്ചു.കോടങ്കയം കുമ്പിളാനിക്കലിൽ അശോകനാണ് (55) മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം 

Back to top button
error: