കന്യാകുമാരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയമസഭ മണ്ഡലത്തില്‍ മലയാളിയായ വി.എസ്.നന്ദിനിയെ സ്ഥാനാർത്ഥിയാക്കി ബി.ജെ.പി.മലയാളികള്‍ക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വിളവംകോട്.
കോണ്‍ഗ്രസ് എം.എൽ.എ എസ്.വിജയധരണി സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വിജയധരണിയെ കന്യാകുമാരി ലോക്‌സഭ സീറ്റിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം പൊൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
ബിസിനസുകാരനായ സുരേഷ്‌കുമാറാണ് നന്ദിനിയുടെ ഭർത്താവ്.2013 മുതല്‍ ബി.ജെ.പി പ്രവർത്തകയായ ഈ 42കാരി നിലവില്‍ പാർട്ടി ജില്ലാസെക്രട്ടറിയാണ്.