ഒന്നിനോടും പരിധി വിട്ട് അടുപ്പം പുലർത്തരുത്, ഒരു നാൾ എല്ലാം ഉപേക്ഷിച്ച് പോകേണ്ടതാണ്
ഹൃദയത്തിനൊരു ഹിമകണം 28
ഏദൻതോട്ടത്തിൽ നിന്നും ആദവും ഹൗവ്വയും പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗുരു സംസാരിക്കുകയായിരുന്നു:
‘നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തു വരുന്ന നിമിഷം മുതൽ, നമ്മുടെ പറുദീസാ നഷ്‌ടം ആരംഭിച്ചു കഴിഞ്ഞു. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ അവളുടെ ആദ്യ പറുദീസാ നഷ്‌ടം എന്ന പ്രതീകമാണ് കാട്ടുന്നത്.
എന്തൊക്കെ പ്രതീകങ്ങൾ മനുഷ്യർ പിന്നീട് പടുത്തുയർത്തി! അമ്മ എന്നാൽ വാത്സല്യം; അച്ഛൻ എന്നാൽ സംരക്ഷണം; സഹോദരൻ എന്നാൽ അനുഭാവം; ഭർത്താവ് എന്നാൽ കരുതൽ.
വാസ്‌തവത്തിൽ നമ്മൾ ഒറ്റയ്ക്കല്ലേ? ഒടുവിൽ നമുക്ക് നമ്മെത്തന്നെ ഉപേക്ഷിച്ചു പോവേണ്ടതില്ലേ? അതുകൊണ്ടാണ് മുൻപൊരു ഗുരു പറഞ്ഞത്: ഒരുവൻ സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും, സ്വജീവനെത്തന്നെ ത്യജിക്കാതെ എന്റെ കൂടെ വരാൻ യോഗ്യനല്ല എന്ന്.’
ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും നല്ല ഗുണങ്ങളിലൊനിന്റെ പേര് നിർമമത എന്നാണ്. ഒന്നിനോടും പരിധി വിട്ട് ഒരു അടുപ്പവും വേണ്ട.
അവതാരക: ടീന ആന്റണി
സമ്പാദകൻ: സുനിൽ കെ ചെറിയാൻ