കടുത്തുരുത്തി: ഐക്യജനാധിപത്യ മുന്നണി കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം. കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ആദ്യ മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മാഞ്ഞൂര്‍ മണ്ഡലം ചെയര്‍മാന്‍ ബിനോ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ , ജാന്‍സ് കുന്നപ്പള്ളി,തോമസ് കണ്ണന്തറ,ലൂക്കോസ് മാക്കില്‍,മാഞ്ഞൂര്‍ മോഹന്‍കുമാര്‍,സുനു ജോര്‍ജ്, എം എന്‍ ദിവാകരന്‍ നായര്‍, പ്രമോദ് കടന്തേരി , സി എം ജോര്‍ജ്, സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കുറുപ്പന്തറ കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെപിസിസി അംഗം അഡ്വ. ടി. ജോസഫ് നിര്‍വഹിച്ചു.തുടര്‍ന്ന് കമ്മറ്റി ഓഫീസിന്റെ മുന്നില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോടു കൂടിയാണ് കടുത്തുരുത്തി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചത്. മാഞ്ഞൂര്‍ മണ്ഡലം കണ്‍വെന്‍ഷനു ശേഷം ഞീഴൂര്‍, കാണക്കാരി മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടന്നു.