സിഡ്‌നി: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും എഞ്ചിനീയറുമായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ ആയിരുന്നു സംഭവം. ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു യുവതി.
സംഭവം നടക്കുമ്ബോള്‍ ഷെറിന്റെ ഭർത്താവ് ജാക്ക്സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടില്‍ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.