IndiaNEWS

ഏതാനും മിനിറ്റുകള്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാൻ സാധിച്ചില്ല;  വിദ്യാര്‍ത്ഥി അണക്കെട്ടില്‍ചാടി മരിച്ചു

ഹൈദരാബാദ്: ഏതാനും മിനിറ്റുകള്‍ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാൻ അനുവാദം നിഷേധിക്കപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അണക്കെട്ടില്‍ചാടി മരിച്ചു.

തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാർ എന്ന വിദ്യാർത്ഥിയെ ആണ് സത്നാല അണക്കെട്ടില്‍ ചാടി മരിച്ചത്.ആത്മഹത്യാകുറിപ്പും വാച്ചും പേഴ്‌സും അണക്കെട്ടിനടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

‘എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് മാപ്പ് തരിക. എനിക്ക് ഈ ആഘാതത്തെ നേരിടാന്‍ കഴിയുന്നില്ല. നിങ്ങള്‍ എനിക്കുവേണ്ടി ഒരുപാട് ചെയ്തു. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഇത്രയ്ക്ക് വിഷമം മുൻപൊരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആദ്യമായാണ് ഒരു പരീക്ഷ എഴുതാതിരിക്കുന്നത്. എനിക്കിത് താങ്ങാനാവുന്നില്ല’, ടേക്കും എഴുതിയ കുറിപ്പില്‍ പറയുന്നു.

Signature-ad

ബുധനാഴ്ചയാണ് തെലങ്കാനയില്‍ പതിനൊന്നാംക്ലാസ് പരീക്ഷ തുടങ്ങിയത്. പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഒരു മിനിറ്റ് വൈകിയാല്‍പോലും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന തെലങ്കാന ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനേത്തുടർന്നാണ് വൈകിയെത്തിയ ടേക്കും ശിവകുമാറിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്. ഏതാനും മിനിറ്റുകള്‍ വൈകിയതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായാണ് വിവരം.

Back to top button
error: