Kerala

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ പോലീസുകാരൻ തോക്ക് തിരികെ നൽകിയില്ല ;ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തിയിട്ടും തോക്ക് തിരിച്ചുനല്‍കാതിരുന്നതില്‍ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം.

തോക്ക് എസ്.എ.പി ക്യാംപില്‍ അശ്രദ്ധമായി ഉപയോഗിക്കുകയും വെടിപൊട്ടുകയും ചെയ്തിരുന്നു. എസ്.എ.പി കമാൻഡന്റിന്റെ സൂപ്പർവൈസിങ് പിഴവാണിതെന്നാണ് പൊലീസുകാർക്കിടയില്‍ തന്നെയുള്ള ആക്ഷേപം.

Signature-ad

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു എസ്.എ.പി ക്യാംപില്‍നിന്ന് സ്റ്റേറ്റ് പൊലീസ് കമാൻഡോ വിങ്ങിലെ ഉദ്യോഗസ്ഥർ സുരക്ഷാ ഡ്യൂട്ടിക്ക് പോയത്. ഇതേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ഒരു ഉദ്യോഗസ്ഥൻ കൈവശമുണ്ടായിരുന്ന തോക്ക് കൈമാറിയില്ല. സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അന്നുതന്നെ തോക്ക് തിരിച്ചേല്‍പ്പിക്കണമെന്നാണു നിയമം.

 

ഇതുണ്ടായില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത ദിവസം ഇതേ തോക്ക് വൃത്തിയാക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍റെ കൈയിലിരുന്നു പൊട്ടുകയും ചെയ്തിരുന്നു. വെടിയുണ്ട സമീപത്തെ കെട്ടിടത്തിന്റെ തറച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

Back to top button
error: