പ്രത്യാശ കൈവിടരുത്, ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് അതൊന്നു മാത്രമാണ് (വീഡിയോ)

ഹൃദയത്തിനൊരു ഹിമകണം 25
ഒരു മെഴുകുതിരിക്കാലിൽ നാല് മെഴുകുതിരികൾ കത്തുന്നു. ശക്തമായി വീശുന്ന കാറ്റിൽ മെഴുതിരിനാളങ്ങൾ ഉലയുകയാണ്.
ആദ്യത്തെ മെഴുകുതിരി പറഞ്ഞു:
“ഞാൻ സമാധാനമാണ്. സംഘർഷഭരിതമായ ഈ ലോകത്ത് എന്റെ അവസാനനാളവും നിലച്ചിരിക്കുന്നു.”
ആ മെഴുകുതിരി അണഞ്ഞു പോയി.
രണ്ടാമത്തെ മെഴുകുതിരി പറഞ്ഞു:
“ഞാൻ വിശ്വാസമാണ്. എല്ലാ വിശ്വാസങ്ങളും കട പുഴകിയടിയുന്ന ഇക്കാലത്ത് എന്നെക്കൊണ്ട് എന്ത് പ്രയോജനം…?”
ആ നാളവും അണഞ്ഞു.
മൂന്നാമത്തെ മെഴുകുതിരി പറഞ്ഞു:
“ഞാൻ സ്നേഹമാണ്. സ്വാർത്ഥപൂരിതമായ ലോകത്തെ ആർത്തി, ആഡംബര വീമ്പുകൾക്കിടയിൽ ഞാൻ എന്നേ ഞെരുങ്ങി മരിച്ചതിന് തുല്യമായി കഴിയുന്നു! ഞാനും പോകുന്നു.” ആ സ്നേഹമെഴുതിരിയും അണഞ്ഞു.
സമാധാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും അവസ്ഥയ്ക്കു സാക്ഷിയായ ആളോട് നാലാമത്തെ മെഴുതിരി പറഞ്ഞു:
“ഞാൻ പ്രത്യാശയാണ്. എന്നെ ഉപയോഗിച്ച് മറ്റ് മെഴുകുതിരികൾ കത്തിക്കൂ…!”
അതെ ഏതു പ്രതിസന്ധിയിലും പ്രത്യാക്ഷ കൈവിടരുത്. പ്രത്യാക്ഷയുടെ ആ തുരുത്താണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
അവതാരക: പ്രാർത്ഥന പോൾസൺ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ






