KeralaNEWS

കോട്ടയം സ്വദേശിയായ ലോറി ഡ്രൈവർ മുംബൈയിൽ മരിച്ച നിലയിൽ

കോട്ടയം: മുംബൈയില്‍ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്ബ് കാണാതായ തലയോലപ്പറമ്ബ് പൊതി വെളിയത്തിപ്പറമ്ബില്‍ വി സി.മനു(41)വാണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
 നാഷണല്‍ പെർമിറ്റ് ലോറിയുടെ ഡ്രൈവറാണ് മനു. പെരുമ്ബാവൂരില്‍നിന്ന് ലോഡുമായി മുംബൈക്ക് പോയ മനുവിനെ കാണാതാകുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 29-നാണ് മനുവിനെ കാണാതായത്.

Signature-ad

ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ചോഫ് ചെയ്തിരുന്നു. ഇതേത്തുടർന്ന് തലയോലപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി.  ഇതിനിടെ ഫെബ്രുവരി ഏഴിന് മുംബൈയിലെ മാൻകൂർതിന് സമീപം കനാലില്‍നിന്ന് മൃതദേഹം കിട്ടുകയായിരുന്നു.

Back to top button
error: