KeralaNEWS

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരണപ്പെട്ടു; യുവാവിന്റെ ശരീരത്തില്‍  മര്‍ദ്ദനമേറ്റ പാടുകള്‍

മഞ്ചേശ്വരം: കഴിഞ്ഞദിവസം മഞ്ചേശ്വരം പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൊയ്തീൻ ആരിഫ് (21 ) എന്ന യുവാവ് മരണപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി തന്നെ സ്റ്റേഷൻ ജാമ്യത്തില്‍ കുടുംബത്തോടൊപ്പം വിട്ടയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ യുവാവ് ചർദ്ദിക്കാൻ തുടങ്ങി. തുടർന്ന് മംഗലാപുരത്ത് ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുന്നതിനിടയില്‍ വഴിയില്‍ വച്ചാണ് മരണപ്പെട്ടത്. യുവാവിന്റെ ശരീരത്തില്‍ നിരവധി മർദ്ദനമേറ്റ പാടുകള്‍ ഉള്ളതായി നാട്ടുകാർ പറയുന്നു.

Signature-ad

മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Back to top button
error: