KeralaNEWS

ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ്  വീണ ലൈൻമാന് രക്ഷകനായി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

റാന്നി: ഉതിമൂടിനു സമീപം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണ ലൈൻമാന് രക്ഷകനായി റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ.
രാവിലെ ഡ്യൂട്ടിക്കായി  അതുവഴി കാറിൽ വന്ന ഡോക്ടർ വൈശാഖാണ് പെട്ടെന്ന് കാർ നിർത്തി ഷോക്കേറ്റ വ്യക്തിയെ പരിശോധിച്ച് സിപിആർ ഉൾപ്പെടെയുള്ള  പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം സ്വന്തം കാറിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
  ഡോക്ടറുടെ കൃത്യമായ ഇടപെടൽ മൂലമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.രോഗി ഉച്ചയോടെ പൂർണ സൗഖ്യവാനായി വീട്ടിലേക്ക് മടങ്ങി.

Back to top button
error: