Month: March 2024
-
Local
പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു, കൊലപാതകം മദ്യലഹരിയിൽ
പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം നടന്നത്. ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് പറയുന്നത്, മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് . സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
Kerala
നൽകേണ്ടത് 13,609 കോടി; തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിന് കത്രികപ്പൂട്ടിട്ട് കേന്ദ്രം
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ കത്രികപ്പൂട്ടായിരുന്നു സംസ്ഥാനത്തെ ധനപ്രതിസന്ധിയിലേക്ക് നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തപ്പെട്ടതും കേന്ദ്രത്തിന്റെ നയം മൂലമാണ്. കേന്ദ്രം ഈ മാസം തരേണ്ടിയിരുന്ന 13,600 കോടി സംസ്ഥാനത്തിന് നൽകാതിരുന്നത് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കത്തിന്റെ ഭാഗമാണെന്നതിൽ യാതൊരു സംശയവുമില്ല. സാമ്ബത്തിക വര്‍ഷാവസാനം കേരളത്തിനുള്ള അര്‍ഹമായ വിഹിതം തടയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടലായേ കണക്കാക്കാന്‍ കഴിയൂ. പെന്‍ഷനും ശമ്ബളവും അടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതം ഇത്തരത്തിൽ തടഞ്ഞുവയ്ക്കുന്നത്. 57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്ബള പരിഷ്‌കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍ 1,921 കോടിയും,…
Read More » -
Kerala
കക്കയത്ത് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു; കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീക്ക് കൂടി ദാരുണാന്ത്യം
കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് മറ്റൊരു മരണം കൂടി സംഭവിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.
Read More » -
Kerala
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനുമായി ഡാൻസ്; കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഒരാള്‍ക്ക് പാമ്ബുകടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്ബുകടിയേറ്റത്. മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് ആണ് അതെ മൂർഖന്റെ കടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്ബിനെ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്ബിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു. ഇന്നര്‍ റോഡില്‍നിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്ബിനെ അനില്‍കുമാര്‍ പിടികൂടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും അരമണിക്കൂറോളം പാമ്ബുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയുമായിരുന്നു. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്ബിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. കടിയേറ്റയുടൻ ഇയാള്‍ പാമ്ബിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ശേഷം തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും പോലീസും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read More » -
Sports
ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം
ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനും ശേഷം ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയൊരുക്കി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ഡിസ്നി ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രൊമോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്ബതിന് പാക്കിസ്താനെയും 12ന് അമേരിക്കയെയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാർ സൗജ്യനമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങള്‍ അഞ്ച് കോടിയലധികം പേർ തത്സമയം കണ്ടിരുന്നു. ട്വന്റി 20 ലോകകപ്പിലും നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാർ.
Read More » -
Kerala
ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സിപിഐഎമ്മിന് വോട്ട് മറിക്കാൻ: കെ.മുരളീധരൻ
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും മുരളീധരൻ പറഞ്ഞു.ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത്. ‘പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുർബല സ്ഥാനാർഥികളാണ്. രാജീവ് ചന്ദ്രശേഖരൻ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാർഥിയല്ല. ദുർബല സ്ഥാനാർഥികളെ നിർത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണ്’- മുരളീധരൻ പറഞ്ഞു അതേ സമയം മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജ പറഞ്ഞു.കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു. അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങള്‍ ആണെന്നും ഒരേ തൂവല്‍ പക്ഷികള്‍ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാർത്ഥി പ്രഫുല്‍ കൃഷ്ണയും പറഞ്ഞു.
Read More » -
India
കാണാതായ പിഎച്ച്ഡി വിദ്യാര്‍ഥിനി ഖത്തറിൽ; ലൗജിഹാദ് എന്ന് ആരോപണം
കാസർകോട്: കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും കാണാതായ പിഎച്ച്ഡി വിദ്യാര്‍ഥിനി ഖത്തറിൽ എത്തിയതായി ഉള്ളാള്‍ പൊലീസ്. സന്ദര്‍ശക വിസയിലാണ് ചൈത്ര എന്ന യുവതി ഖത്തറിൽ പോയതെന്നും യുവതിയുടെ സന്ദേശം ലഭിച്ചതായും പൊലീസ് അറിയിച്ചു. മഡൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ചൈത്രയെ ഫെബ്രുവരി 17നാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് പക്വതയുണ്ടെന്നും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല താന്‍ പോയതെന്നും ചൈത്ര പോലീസിന് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഷ്ടമുള്ള ഒരാളെ സ്‌നേഹിക്കാന്‍ അവകാശമുണ്ട്. ജീവിതം നയിക്കാനുള്ള പക്വതയുമുണ്ട്. ഞാന്‍ ആരുടെയും ഒരു സമ്മർദ്ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഖത്തറിൽ വന്നത്. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. എനിക്ക് ജീവിക്കാന്‍ അവകാശമില്ലേ? എനിക്ക് സ്‌നേഹിക്കാന്‍ അവകാശമില്ലേ.’- ഇമെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ഇങ്ങനെ പറയുന്നു. ഇതിനിടെ യുവതിയെ കാണാതായെന്ന പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ശാരൂഖ് എന്ന യുവാവിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയിരുന്നു.…
Read More » -
Kerala
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി: മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാളെ നാടിന് സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്ക് കല്‍ക്കത്തയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നാളെ തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടു വരെ ദീര്‍ഘിപ്പിക്കുന്ന 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം 2025ല്‍ തന്നെ…
Read More » -
Crime
മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം; യുവതി മരിച്ചു, കുട്ടികള്‍ ആശുപത്രിയില്‍
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി ‘സാഫല്യ’ത്തില്‍ അര്‍ച്ചന(34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ശ്രമിച്ചതാണെന്നാണ് വിവരം. പൊള്ളലേറ്റ രണ്ടുകുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അതിനിടെ, സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സ്‌കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു.
Read More »
