KeralaNEWS

ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സിപിഐഎമ്മിന് വോട്ട് മറിക്കാൻ: കെ.മുരളീധരൻ

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി.

 വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും മുരളീധരൻ പറഞ്ഞു.ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത്.

 ‘പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുർബല സ്ഥാനാർഥികളാണ്. രാജീവ് ചന്ദ്രശേഖരൻ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാർഥിയല്ല. ദുർബല സ്ഥാനാർഥികളെ നിർത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണ്’- മുരളീധരൻ പറഞ്ഞു

Signature-ad

അതേ സമയം മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജ പറഞ്ഞു.കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങള്‍ ആണെന്നും ഒരേ തൂവല്‍ പക്ഷികള്‍ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാർത്ഥി പ്രഫുല്‍ കൃഷ്ണയും പറഞ്ഞു.

Back to top button
error: