CrimeNEWS

മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം; യുവതി മരിച്ചു, കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി ‘സാഫല്യ’ത്തില്‍ അര്‍ച്ചന(34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ശ്രമിച്ചതാണെന്നാണ് വിവരം. പൊള്ളലേറ്റ രണ്ടുകുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Signature-ad

അതിനിടെ, സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

സ്‌കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു.

Back to top button
error: