മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു.
ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്.
ഇയാള്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ തുടങ്ങുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തൻ്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദർശി പറഞ്ഞു.
ദമ്ബതികളുടെ മക്കളായ സണ്ണി (8), അർജുൻ (5) എന്നിവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. നിലവില്‍ ഒളിവിലുള്ള സക്‌സേനയെ കണ്ടെത്താൻ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.