തലശ്ശേരി: പണി പൂർത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്.
ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിർവഹിക്കും. വീഡിയോ കോണ്‍ഫറൻസ് വഴിയായിരിക്കും ഉദ്ഘാടനം.
മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂർവരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമാണം.
തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.
പണി പൂർത്തിയാക്കി തിരുവനന്തപുരം കാരോട് മുക്കോല പാതയും മാർച്ച് 11ന് തുറന്നുകൊടുക്കും.16.5 കിലോമീറ്ററാണ് പാതയുടെ നീളം. 1226 കോടിയാണ് ചെലവ്.